ജനപ്രതിനിധികൾക്കെതിരെയുള്ള 36 കേസുകൾ ഹൈകോടതി അനുമതിയില്ലാതെ പിൻവലിച്ച് കേരളം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂ ഡെൽഹി:(www.kvartha.com 26.08.2021) ജനപ്രതിനിധികള്‍ക്കെതിരെയുള്ള 36 ക്രിമിനല്‍ കേസുകള്‍ കോടതി അനുമതിയില്ലാതെ കേരളം പിന്‍വലിച്ചു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകളാണ് പിന്‍വലിച്ചത്. 2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസുകൾ പിന്‍വലിച്ചതെന്ന് കേരള ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് സുപ്രീം കോടതിയെ അറിയിച്ചു. എംപിമാരും എംഎല്‍എമാരും ഉൾപെടുന്ന ക്രിമിനല്‍ കേസുകൾ ഹൈകോടതിയുടെ അനുമതിയില്ലാതെ പിന്‍വലിക്കരുതെന്നും പിന്‍വലിച്ച കേസുകളുടെ വിശദശാംശങ്ങള്‍ കൈമാറണമെന്നും സുപ്രീംകോടതി ഹൈകോടതികളോട് ആവശ്യപ്പെട്ടിരുന്നു.

   
ജനപ്രതിനിധികൾക്കെതിരെയുള്ള 36 കേസുകൾ ഹൈകോടതി അനുമതിയില്ലാതെ പിൻവലിച്ച് കേരളം



ക്രിമിനല്‍ നടപടി ചട്ടത്തിലെ 321ആം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നില്‍ നിന്ന് 16 ക്രിമിനല്‍ കേസുകളും, ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നാലില്‍ നിന്ന് 10 കേസുകളും, തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് അഞ്ച് കേസുകളും, കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് നാല് കേസുകളും, മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഒരു കേസുമാണ് ഹൈകോടതി അനുമതിയില്ലാതെ പിൻവലിച്ചതെന്ന് ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. ജനപ്രതിനിധികള്‍ ഉൾപെട്ട ക്രിമിനല്‍ കേസുകളുടെ നടപടികള്‍ സംബന്ധിച്ച വിശദശാംശങ്ങളും ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords:  New Delhi, India, News, Criminal Case, MLA, Top-Headlines, Thiruvananthapuram, Supreme Court, High Court, Kerala withdraws 36 cases against MPs and MLAs without High Court permission.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia