ദേശീയ ഗെയിംസ്: 10 സ്വര്‍ണവുമായി കേരളം നാലാംസ്ഥാനത്ത്

 


ആലപ്പുഴ: (www.kvartha.com 05/02/2015) ദേശീയ ഗെയിംസില്‍ കേരളത്തിന് പത്താം സ്വര്‍ണം. 500 മീറ്റര്‍ സിംഗിള്‍സ് സ്‌കള്ളില്‍ ഡിറ്റിമോള്‍ വര്‍ഗീസ് സ്വര്‍ണം നേടിയത് കൂടാതെ ഡബിള്‍സ് സ്‌കള്‍ വിഭാഗത്തില്‍ ഡിറ്റിമോള്‍ വര്‍ഗീസ് -താര കുര്യന്‍ സഖ്യം വീണ്ടും സ്വര്‍ണം നേടിയതോടെയാണ് കേരളം 10 സ്വര്‍ണം തികച്ചത്.

തുഴച്ചിലില്‍ കോക്ലസ് ഫോര്‍ ഇനത്തില്‍ ഹണി, നിമ്മി, അശ്വിനി, അഞ്ജലി എന്നിവരുള്‍പ്പെട്ട കേരളത്തിന്റെ ടീമും സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ഇതോടെ തുഴച്ചിലില്‍ കേരളം വ്യാഴാഴ്ച മൂന്ന് സ്വര്‍ണമാണ് നേടിയത്.

ദേശീയ ഗെയിംസിലെ മത്സരങ്ങള്‍ അഞ്ച്  ദിവസം പിന്നിടുമ്പോള്‍ പല മത്സരങ്ങളും പൂര്‍ത്തിയാവുകയാണ്. ബീച്ച് ഹാന്‍ഡ്‌ബോള്‍, റോവിങ്, ടേബിള്‍ ടെന്നീസ്, യാട്ടിങ് എന്നീ ഇനങ്ങള്‍ വ്യാഴാഴ്ച പൂര്‍ത്തിയാവും. നീന്തലില്‍ ആറ് ഫൈനലുകളാണ് വ്യാഴാഴ്ച നടക്കുന്നത്. കൂടാതെ പുരുഷ വിഭാഗത്തില്‍ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക്, 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്ക് എന്നിവയിലും വനിതാ വിഭാഗത്തില്‍ 800 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക്, 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്ക് എന്നിവയിലും മത്സരങ്ങള്‍ നടക്കും.

ദേശീയ ഗെയിംസ്: 10 സ്വര്‍ണവുമായി കേരളം നാലാംസ്ഥാനത്ത്ഇതിനു പുറമെ പുരുഷ വിഭാഗം 3 മീറ്റര്‍ സ്പ്രിങ് ബോര്‍ഡ് ഡൈവിങ്ങുമുണ്ട്. 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ഇറങ്ങുന്ന സജന്‍ പ്രകാശില്‍ തന്നെയാണ് കേരളം പ്രതീക്ഷ അര്‍പിക്കുന്നത്. ഇതിനോടകം തന്നെ സജന്‍ 4 സ്വര്‍ണം നേടിക്കഴിഞ്ഞു.

ബീച്ച് ഹാന്‍ഡ്‌ബോളില്‍ ലൂസേഴ്‌സ് ഫൈനലും ഫൈനലും നടക്കാനുണ്ട്. ഖൊ ഖൊയില്‍ പുരുഷ- വനിതാ ഫൈനല്‍ നടക്കുമ്പോള്‍ നെറ്റ്‌ബോളില്‍ വെങ്കല മെഡല്‍ ജേതാക്കളെ കണ്ടെത്താനുള്ള ലൂസേഴ്‌സ് ഫൈനലും നടക്കും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ബേക്കലില്‍ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം: വിജിലന്‍സ് കേസെടുത്തു

Keywords:  Alappuzha, Winner, Women, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia