മാലിന്യ സംസ്‌കരണം ശാസ്ത്രീയമായും കാര്യക്ഷമമായും പരിസ്ഥിതി സൗഹൃദപരമായും നടപ്പിലാക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
Jul 13, 2021, 17:18 IST
തിരുവനന്തപുരം: (www.kvartha.com 13.07.2021) ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാവുന്ന മാലിന്യങ്ങളുടെ ഉറവിടവും അളവും ഇനവും മനസിലാക്കി, ഉറവിടത്തിലുള്ള മാലിന്യ നിര്‍മാര്‍ജ്ജനം പ്രോത്സാഹിപ്പിച്ചും ശാസ്ത്രീയവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായ രീതിയില്‍ സംസ്‌കരണം നടപ്പിലാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഹരിതകേരള മിഷന്‍ - ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ കഴിയുന്ന കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടേയും പദ്ധതി നിര്‍വഹണ രീതികളുടേയും വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ശുചിത്വമിഷന്‍ തയ്യാറാക്കിയ മാര്‍ഗരേഖയുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖര-ദ്രവ മാലിന്യ സംസ്‌കരണ മേഖലയില്‍ ശുചിത്വമിഷന്‍ നടപ്പിലാക്കുന്ന പദ്ധതികളെകുറിച്ച് ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, സ്റ്റോക് ഹോള്‍ഡര്‍മാര്‍ എന്നിവര്‍ക്ക് ധാരണ ലഭിക്കുന്നതിനും ഈ മേഖലയില്‍ ലഭ്യമായ മുഴുവന്‍ ഫൻഡും പ്രയോജനപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയില്‍ ക്രിയാത്മക മുന്നേറ്റം സാധ്യമാക്കുന്നതിന് പരിശീലന സഹായി എന്ന നിലയിലും ഈ മാര്‍ഗരേഖ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഈ മേഖലയിലെ പദ്ധതി ആസൂത്രണം, സാങ്കേതിക സാമ്പത്തിക അനുമതികള്‍ക്കായുള്ള നടപടിക്രമം, ശുചിത്വമിഷന്‍ മുഖേന നടപ്പിലാക്കി വരുന്ന കേന്ദ്ര സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍, ഉപപദ്ധതികള്‍, മറ്റു സേവനങ്ങള്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, സര്‍കാര്‍ ഉത്തരവുകള്‍ എന്നിവയെല്ലാം മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
Keywords: News, Thiruvananthapuram, Kerala, State, Minister, Minister MV Govindan Master, Kerala will be transformed into a completely clean state; Minister MV Govindan Master.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.