സംസ്ഥാനത്ത് അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിലൂടെ ദരിദ്രരെ മുഖ്യധാരയിലേക്കുയര്‍ത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
Jul 16, 2021, 14:01 IST
തിരുവനന്തപുരം: (www.kvartha.com 16.07.2021) സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങളെ കണ്ടെത്താന്‍ സംഘടിപ്പിക്കുന്ന സര്‍വെ നാലരമാസം കൊണ്ട് പൂര്‍ത്തിയാക്കി പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തില്‍ നിലവിലുള്ള അതിദാരിദ്രകുടുംബങ്ങളെ കണ്ടെത്തുവാനും അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുമുള്ള യജ്ഞത്തിന് വേണ്ടിയുള്ള മാര്‍ഗരേഖ മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും നോഡല്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുള്ള ആശ്രയ പദ്ധതിയിലൊന്നും ഉള്‍പ്പെടാത്തവരും കരുതലും കൈത്താങ്ങും ആവശ്യമുള്ളതുമായ കുടുംബങ്ങളെ കണ്ടെത്തുവാന്‍ ഇപ്പോള്‍ നടത്തുന്ന സര്‍വെയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതി ദാരിദ്ര്യത്തിൽ കഴിയുന്നവരെ കണ്ടെത്താനുള്ള മൈക്രോപ്ലാന്‍ സര്‍കാര്‍ തയ്യാറാക്കി കഴിഞ്ഞു. പൈലറ്റ് സര്‍വെ നടത്തി പിഴവുകള്‍ പരിഹരിച്ചാണ് വിപുലമായ സര്‍വെയിലേക്ക് പോവുക.കൂടാതെ സംസ്ഥാനതലത്തില്‍ സര്‍വെ എകോപിപ്പിക്കുന്നതിനും പദ്ധതി ക്ഷമത മോണിറ്റര്‍ ചെയ്യുന്നതിനും നോഡല്‍ ഓഫീസര്‍ നേതൃത്വം നല്‍കുന്ന സമിതിയും ഉണ്ടാവും.
അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുള്ള ആശ്രയ പദ്ധതിയിലൊന്നും ഉള്‍പ്പെടാത്തവരും കരുതലും കൈത്താങ്ങും ആവശ്യമുള്ളതുമായ കുടുംബങ്ങളെ കണ്ടെത്തുവാന്‍ ഇപ്പോള്‍ നടത്തുന്ന സര്‍വെയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതി ദാരിദ്ര്യത്തിൽ കഴിയുന്നവരെ കണ്ടെത്താനുള്ള മൈക്രോപ്ലാന്‍ സര്‍കാര്‍ തയ്യാറാക്കി കഴിഞ്ഞു. പൈലറ്റ് സര്‍വെ നടത്തി പിഴവുകള്‍ പരിഹരിച്ചാണ് വിപുലമായ സര്‍വെയിലേക്ക് പോവുക.കൂടാതെ സംസ്ഥാനതലത്തില്‍ സര്‍വെ എകോപിപ്പിക്കുന്നതിനും പദ്ധതി ക്ഷമത മോണിറ്റര്‍ ചെയ്യുന്നതിനും നോഡല്‍ ഓഫീസര്‍ നേതൃത്വം നല്‍കുന്ന സമിതിയും ഉണ്ടാവും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് തലത്തിലും ഏകോപന സമിതികള്‍ ഉണ്ടാവും. സര്‍വെയുടെ നടത്തിപ്പിന് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും മൊബൈല്‍ ആപും ഉപയോഗിക്കും. ഓരോ പ്രദേശത്തെയും അതി ദാരിദ്ര്യ വിഭാഗത്തിലുള്ളവരെ അതാത് ഗ്രാമ, വാര്‍ഡ് സഭകള്‍ അംഗീകരിച്ചതിന് ശേഷമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് ചേർക്കുക.
ഈ മുന്‍ഗണനാ ലിസ്റ്റില്‍ അര്‍ഹതയുള്ളവര്‍ മാത്രമേ ഉള്ളു എന്ന് സര്‍കാര്‍ ഉറപ്പുവരുത്തും. തീര്‍ത്തും യാന്ത്രികമായ ഒരു തെരഞ്ഞെടുപ്പിന് പകരം വിശാലമായ തലത്തില്‍ കുടുംബങ്ങളെയും ജീവിതങ്ങളെയും പരിഗണിച്ചാവും ഉപഭോക്തൃലിസ്റ്റും പരിഹാര പ്രക്രിയകളും ഉണ്ടാവുക. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പിടം ആരോഗ്യം, അതിജീവനത്തിനുള്ള വരുമാനം, തുടങ്ങിയ ഘടകങ്ങളിലൂന്നിയുള്ള മാനദണ്ഡങ്ങളിലൂടെയാവും അതി ദാരിദ്ര വിഭാഗത്തിലുള്ള കുടുംബങ്ങളെ തിട്ടപ്പെടുത്തുക.
അറുപത് വയസുകഴിഞ്ഞ വയോധികരുള്ള കുടുംബങ്ങള്‍, ഒരു വരുമാനവും ഇല്ലാത്തവര്‍, ഗുരുതരമായ രോഗങ്ങള്‍ പിടിക്കപെട്ട കിടപ്പുരോഗികളുള്ള കുടുംബങ്ങള്‍, അനാഥരായ കുട്ടികളുള്ള കുടുംബങ്ങള്‍, ഭിന്നശേഷി വ്യക്തിത്വങ്ങളുള്ള പ്രത്യേക വരുമാനമില്ലാത്ത കുടുംബങ്ങള്‍, കേരളത്തില്‍ സ്ഥിരതാമസമാക്കിയ വരുമാനമില്ലാത്ത അതിഥി തൊഴിലാളി കുടുംബങ്ങള്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള, ദാരിദ്ര്യത്താല്‍ വിഷമിക്കുന്നവരെ കണ്ടെത്തി അവരുടെ ജീവിതത്തെ കരുത്തുറ്റതാക്കി മാറ്റാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. പട്ടികജാതി-പട്ടിവര്‍ഗ, മീൻ പിടുത്ത തൊഴിലാളി, നഗര പ്രദേശങ്ങളിലെ ദരിദ്രര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന സര്‍വെയിലുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
നമ്മുടെ ചുറ്റുപാടിലുള്ള ചില കുടുംബങ്ങള്‍ക്ക് ജോലി ചെയ്യാനും വരുമാനം ആര്‍ജിക്കാനും സാധിക്കാത്ത അവസ്ഥയുണ്ടാവും. അത്തരത്തിലുള്ളവര്‍ക്ക് മാസം തോറും സഹായം ലഭ്യമാക്കേണ്ടി വരും. ഈ പദ്ധതിയില്‍ ഉള്‍പെടുന്ന കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍കാര്‍ ഉറപ്പുവരുത്തും. അഞ്ചുവര്‍ഷം കൊണ്ട് ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്നും ഇവരെ പൂര്‍ണമായി മോചിപ്പിക്കാന്‍ സാധിക്കുമെന്നാണ് സര്‍കാര്‍ കരുതുന്നത്. ഇത് ജനപക്ഷ ബദല്‍ വികസനത്തിന്റെ മറ്റൊരു മുന്നേറ്റമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേർത്തു.
Keywords: News, Thiruvananthapuram, Minister, Kerala, State, Minister MV Govindan Master, Kerala will be completely liberated from grip of poverty in 5 years; Minister MV Govindan Master.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.