Controversy | 'അവനെ ആരോ ചതിച്ചതാണ്, പണം വാങ്ങുന്നവനാണെങ്കില്‍ ഞങ്ങളുടെ വീട് ഇങ്ങനെയാവുമോ'; കണ്ണൂരില്‍ നിന്നും ഉയരുന്നു ഒരമ്മയുടെ വിലാപം!
Mar 14, 2024, 19:08 IST
കണ്ണൂര്‍: (KVARTHA) കഴിഞ്ഞ 30 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്റെ മകന്‍ ഒരിക്കലും പണം വാങ്ങി വിധിനിര്‍ണയം നടത്തില്ലെന്നു നിറകണ്ണുകളോടെ വിതുമ്പിക്കൊണ്ടു പറയുകയാണ് കണ്ണൂരില്‍ മരിച്ച നിലയിൽ കണ്ടെത്തിയ കേരള സര്‍വകലാശാല യൂനിയന്‍ മാര്‍ഗം കളി വിധി കര്‍ത്താവായ പി എന്‍ ഷാജിയുടെ അമ്മ പൂത്തട്ട ലളിത.
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പ്രതിയാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച് 11ന് തിരുവനന്തപുരത്ത് നിന്നുമെത്തിയ ഷാജി ആകെ അവശനും ക്ഷീണിതനുമായിരുന്നു. അവന്റെ മുഖത്ത് കരുവാളിപ്പും കലകളുമുണ്ടായിരുന്നു. നിനക്ക് അടി കൊണ്ടിരുന്നോ മോനേയെന്നു ചോദിച്ചപ്പോള്‍ ഇല്ലമ്മേയെന്നു പറഞ്ഞു. ആരോ അവനെ ചതിച്ചതാണ്. പണം വാങ്ങുന്നവനാണെങ്കില്‍ ഈ വീടു ഇങ്ങനെയാവുമോയെന്ന് ലളിത തകരാറായ പഴയവീടിലേക്ക് നോക്കികൊണ്ടു പറഞ്ഞു.
മേല്‍ക്കൂര പൊളിഞ്ഞു കഴുക്കോല് കാണുന്നില്ലേ. നിലത്തിട്ട സിമന്റെല്ലാം പൊട്ടിപൊളിഞ്ഞു. തിരുവനന്തപുരത്തു നിന്നും ക്ഷീണിതനായി എത്തിയ ഷാജി ഭക്ഷണമൊന്നും കഴിച്ചില്ല. യാത്രയില്‍ മടങ്ങിവരുമ്പോള്‍ കൊണ്ടുവന്ന അവലും മിക്സചറും തിന്നോളാമെന്നാണ് പറഞ്ഞത്. ഉച്ചയ്ക്ക് അവന്റെ കൂട്ടുകാരന്‍ വീട്ടില്‍ കാണാനെത്തിയിരുന്നു. തന്റെ നിര്‍ബന്ധം കാരണം ഇരുവരും ഒരു പിടി ചോറുവാരിത്തിന്നുവെന്നും ഇതിനു ശേഷം ഷാജി ഉറങ്ങാന്‍ കിടന്നുവെന്നും ലളിത പറഞ്ഞു.
വൈകുന്നേരം ആറരയോടെ അവന്‍ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്നാണ് സംശയം തോന്നി അവന്റെ സഹോദരനെയും പൊലീസിനെയും വിളിച്ചത്. പൊലീസെത്തിയാണ് കതകുകള്‍ ബലമായി തുറന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അമ്മേ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പല തവണ മകന്‍ കരഞ്ഞു പറഞ്ഞിരുന്നുവെന്നും അമ്മ കൂട്ടിച്ചേർത്തു.
ഷാജിയുടെ സഹോദരനും നാട്ടുകാര്‍ക്കും ഷാജി തെറ്റൊന്നും ചെയ്യില്ലെന്നു തന്നെയാണ് പറയാനുണ്ടായിരുന്നത്. തങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായ കലാകാരന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ കലാസ്വാദകരും നാട്ടുകാരും. സ്‌കൂള്‍, കോളജ് കലോത്സവങ്ങളിലും പൊതുമത്സരങ്ങളിലും മാര്‍ഗം കളിയിലും മറ്റു നൃത്ത-നൃത്യങ്ങളിലും സംഘാടകര്‍ വിശ്വസിച്ചു വിളിച്ചിരുന്ന വിധികര്‍ത്താക്കളിലൊരാളായിരുന്നു ഷാജി. ഇദ്ദേഹത്തെ കുറിച്ചു ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയാത്ത ഒരാളാണെന്നാണ് സഹപ്രവര്‍ത്തകരും അധ്യാപകരും പറയുന്നത്.
Keywords: News, News-Malayalam-News, Kerala, Kerala-News, Kannur, Kerala University youth festival judge P N Shaji's mother about son.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.