Resolution | ഗവര്‍ണര്‍ക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സര്‍വകലാശാല സെനറ്റ്; 50 പേര്‍ അനുകൂലിച്ചപ്പോള്‍, 7പേര്‍ എതിര്‍ത്തു; രണ്ടംഗ സെര്‍ച് കമിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് സെനറ്റ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഗവര്‍ണര്‍ക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സര്‍വകലാശാല സെനറ്റ്. സെനറ്റില്‍ 50 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍, ഏഴു പേര്‍ എതിര്‍ത്തു. ഗവര്‍ണറും സര്‍കാരുമായുള്ള ഏറ്റുമുട്ടല്‍ വഷളായിരിക്കെയാണ് പ്രമേയം പാസാക്കിയത്. ഗവര്‍ണര്‍ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങള്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തില്ല. ഇതില്‍ 2 പേര്‍ സിപിഎമിന്റെ സിന്‍ഡികറ്റ് അംഗങ്ങളാണ്.
Aster mims 04/11/2022

Resolution | ഗവര്‍ണര്‍ക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സര്‍വകലാശാല സെനറ്റ്; 50 പേര്‍ അനുകൂലിച്ചപ്പോള്‍, 7പേര്‍ എതിര്‍ത്തു; രണ്ടംഗ സെര്‍ച് കമിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് സെനറ്റ്

ഗവര്‍ണര്‍ രണ്ടംഗ സെര്‍ച് കമിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് സെനറ്റ് വ്യക്തമാക്കി. സെര്‍ച് കമിറ്റി നോടിഫികേഷന്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ നോടിഫികേഷന്‍ പിന്‍വലിച്ചശേഷം സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാം എന്ന നിലപാടും സെനറ്റ് സ്വീകരിച്ചു.

സെനറ്റ് പ്രതിനിധിയെ ഒഴിവാക്കി ഗവര്‍ണര്‍ ഏകപക്ഷീയമായി സേര്‍ച് കമിറ്റി രൂപീകരിച്ചത് സര്‍വകലാശാലാ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും കമിറ്റിയുടെ രൂപീകരണം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം ഓഗസ്റ്റില്‍ ചേര്‍ന്ന സെനറ്റ് യോഗം അംഗീകരിച്ചിരുന്നു. ഈ പ്രമേയം ഗവര്‍ണര്‍ക്കു വിസി അയച്ചു കൊടുത്തെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇതോടെയാണ് സെനറ്റ് രണ്ടാമതും പ്രമേയം പാസാക്കിയത്.

ഗവര്‍ണറും സര്‍കാരും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ സെനറ്റ് പ്രമേയം പിന്‍വലിക്കുന്നത് ഗവര്‍ണര്‍ക്കു കീഴടങ്ങുന്നതിനു തുല്യമാണെന്ന വാദം ശക്തമായിരുന്നു. ഇതു രാഷ്ട്രീയമായി സിപിഎമിനു ദോഷം ചെയ്യുമെന്നും വിലയിരുത്തലുണ്ടായി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കിയതിനെയും സേര്‍ച് കമിറ്റിയിലേക്കു പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ വൈകുന്നതിനെയും ഹൈകോടതി കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ നോടിഫികേഷന്‍ പിന്‍വലിച്ചശേഷം പ്രതിനിധിയെ തിരഞ്ഞെടുക്കാം എന്ന് സെനറ്റ് നിലപാടെടുത്തത്.

വെള്ളിയാഴ്ച ചേരുന്ന പ്രത്യേക സെനറ്റ് യോഗം വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കുന്ന സേര്‍ച് കമിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും യോഗത്തിന്റെ അജന്‍ഡയില്‍ ഈ വിഷയം ഉള്‍പെടുത്തിയില്ല. മുന്‍ പ്രമേയം പിന്‍വലിക്കാതെ സേര്‍ച് കമിറ്റിയിലേക്ക് പുതിയ പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന നിയമപ്രശ്‌നമുള്ളതാണ് കാരണം.

Keywords: Kerala University senate passes resolution against governor again, Thiruvananthapuram, News, Politics, Governor, University, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia