JDS | എന്‍ഡിഎയുമായി സഖ്യത്തിനില്ല, പുതിയ പാര്‍ടിയില്ലെന്നും ജെഡിഎസ് കേരളാഘടകം അധ്യക്ഷന്‍ മാത്യു ടി തോമസ്
Oct 27, 2023, 18:08 IST
തിരുവനന്തപുരം: (KVARTHA) എന്‍ഡിഎയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി കേരള ജെഡിഎസ്. പുതിയ പാര്‍ടിയില്ലെന്നും തങ്ങളുടേതാണ് യഥാര്‍ഥ പാര്‍ടിയെന്നും ജെഡിഎസ് കേരളാഘടകം അധ്യക്ഷന്‍ മാത്യു ടി തോമസ് അറിയിച്ചു. സംസ്ഥാന സര്‍കാരുമായി സഹകരിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
'ജെഡിഎസ് ദേശീയ തലത്തില്‍ അംഗീകാരമുള്ള പാര്‍ടിയല്ല. കേരളത്തില്‍ മാത്രം നിലനില്‍ക്കുന്ന പാര്‍ടിയാണ്. ദേശീയതലത്തില്‍ എങ്ങനെയാകണമെന്ന് പരിശോധിച്ചു വരികയാണ്. ബിജെപിയുമായി യോജിച്ചു പ്രവര്‍ത്തിക്കാനില്ല. ജെഡിഎസ് ആയി തന്നെയാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്. ബിജെപിയും സഖ്യകക്ഷികളും ശത്രുപക്ഷത്തിലാണ്' - എന്നും മാത്യു ടി തോമസ് വ്യക്തമാക്കി.
ജെഡിഎസില്‍ യാതൊരുവിധ അഭിപ്രായ ഭിന്നതയുമില്ല. അഭിപ്രായ ഭിന്നതയുണ്ടെന്നു പറയുന്നത് മാധ്യമസൃഷ്ടി മാത്രമാണ്. സംഘടനാപരമായ കാര്യങ്ങള്‍ എല്ലാ കമിറ്റിയിലും ചര്‍ച ചെയ്യാറുണ്ട്. ദേശീയ നേതൃത്വത്തിലുള്ള ചില നേതാക്കള്‍ എടുത്ത തീരുമാനത്തെ തള്ളുകയാണ്. കേരളത്തിലെ ബിജെപിയുമായി ജെഡിഎസ് സഹകരിച്ചു പ്രവര്‍ത്തിക്കില്ലെന്ന് അവര്‍ക്കുതന്നെ വ്യക്തമായി അറിയാമെന്നും മാത്യു ടി തോമസ് പറഞ്ഞു.

Keywords: Kerala unit of JD(S) 'rejects' decision to join NDA, says it is with Left front, Thiruvananthapuram, News, JDS, NDA, Rejected, Politics, Leaders, Meeting, Trending, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.