കേരള ട്രാവല്‍ മാര്‍ട്ട് 27മുതല്‍

 


ADVERTISEMENT

കേരള ട്രാവല്‍ മാര്‍ട്ട് 27മുതല്‍
കൊച്ചി: ഏഴാമത് കേരള ട്രാവല്‍ മാര്‍ട്ട് സെപ്റ്റംബര്‍ 27 മുതല്‍ 30വരെ കൊച്ചിയില്‍ നടക്കും. ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മാര്‍ട്ട് വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇന്ത്യയില്‍ നിന്നുള്ള 1742 പ്രതിനിധികള്‍ക്ക് പുറമെ 48 വിദേശ രാജ്യങ്ങളില്‍ നിന്നും 500ലധികം പേരും പങ്കെടുക്കും. ബ്രിട്ടന്‍, ജര്‍മനി, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നതെന്നു ട്രാവല്‍മാര്‍ട്ട് പ്രസിഡന്റ് റിയാസ് അഹമ്മദ് പറഞ്ഞു.

കേന്ദ്രമന്ത്രി കെ.വി. തോമസ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍, കെ.എം. മാണി, വി.കെ. ഇബ്രാഹിംകുഞ്ഞ്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

10 കോടി ചെലവഴിച്ചാണ് മാര്‍ട്ട് സംഘടിപ്പിക്കുന്നത്. ഇതില്‍ ഒരു കോടി ടൂറിസം വകുപ്പ് നല്‍ കും. ഓണ്‍ലൈനായാണു രജിസ്‌ട്രേഷന്‍. ബൈയേഴ്‌സ് റിഫ്‌ളക്ഷന്‍, സെല്ലേഴ്‌സ് ഇന്‍ ദി ഡിജിറ്റല്‍ സ്‌പേസ് എന്നീ സെമിനാറുകള്‍ നടക്കും. സമാപന ദിവസം പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും. ട്രാവല്‍മാര്‍ട്ട് സെക്രട്ടറി സജീവ് കുറുപ്പ്, വൈസ് പ്രസിഡന്റ് എബ്രഹാം ജോര്‍ജ്, ട്രഷറര്‍ ജോസ് മാത്യു, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ബേബി മാത്യു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

keywords: Emerging Kerala, Kerala travel mart, Kochi, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia