Traders Concern | വ്യാപാരികള്‍ നേരിടുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് സര്‍കാര്‍ പരിഹാരം കണ്ടില്ലെങ്കില്‍ തിരുവോണനാളുകളില്‍ വ്യാപാര മേഖല സംഘര്‍ഷഭരിതമാകുകയും സമാധാന അന്തരീക്ഷം നഷ്ടപ്പെടുകയും ചെയ്യുമെന്ന മുന്നറിയിപ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

 


തിരുവനന്തപുരം: (www.kvartha.com) വ്യാപാരികള്‍ നേരിടുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് സര്‍കാര്‍ പരിഹാരം കണ്ടില്ലെങ്കില്‍ തിരുവോണനാളുകളില്‍ വ്യാപാര മേഖല സംഘര്‍ഷഭരിതമാകുകയും സമാധാന അന്തരീക്ഷം നഷ്ടപ്പെടുകയും ചെയ്യുമെന്ന മുന്നറിയിപ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

Traders Concern | വ്യാപാരികള്‍ നേരിടുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് സര്‍കാര്‍ പരിഹാരം കണ്ടില്ലെങ്കില്‍ തിരുവോണനാളുകളില്‍ വ്യാപാര മേഖല സംഘര്‍ഷഭരിതമാകുകയും സമാധാന അന്തരീക്ഷം നഷ്ടപ്പെടുകയും ചെയ്യുമെന്ന മുന്നറിയിപ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി


കോവിഡ് മഹാമാരി മൂലം വ്യാപാരം നഷ്ടപ്പെട്ട രണ്ട് ഓണക്കാലമാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കടന്ന് പോയതെന്നും ഈ ഓണക്കാലത്തെങ്കിലും സമാധാനാപൂര്‍വം വ്യാപാരം നടത്താന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നേരിടുന്നതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തില്‍ വ്യാപാരികള്‍ നേരിടുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് സര്‍കാര്‍ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടെസ്റ്റ് പര്‍ചേസിന്റെ പേരില്‍ ജി എസ് ടി വകുപ്പിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തിരക്കുള്ള സമയം നോക്കി കടകളില്‍ കയറി എന്തെങ്കിലും ചെറിയ സാധനങ്ങള്‍ വാങ്ങി ധൃതിയില്‍ ബില്‍ വാങ്ങാതെ പോയി തിരിച്ച് വന്ന് ഭീമമായ തുക ഫൈന്‍ ഈടാക്കുകയാണ്. സര്‍കാര്‍ നടപ്പിലാക്കിയിട്ടുള്ള ലകി ബില്‍ ആപുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണഫലം പറഞ്ഞ് മനസ്സിലാക്കി ബില്‍ നല്‍കുന്ന വ്യാപാരികളുടെ സ്ഥാപനങ്ങളില്‍ പോലും മന: പൂര്‍വമായി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പ്ലാസ്റ്റിക് നിരോധനത്തിന് വ്യാപാരികള്‍ എതിരല്ല. ഇവിടെ പ്ലാസ്റ്റിക് ഉല്‍പാദിപ്പിക്കുന്നതിനും അത് സ്വന്തമായി ഉപയോഗിക്കുന്നതിനും റിലയന്‍സ് പോലുള്ള കോര്‍പറേറ്റുകള്‍ക്ക് കേന്ദ്ര ഗവ. അനുമതി നല്‍കുകയും സാധാരണക്കാരായ വ്യാപാരികള്‍ക്ക് വിലക്ക് ഏര്‍പെടുത്തുകയുമാണ്. ബ്രാന്‍ഡഡ് കംപനികള്‍ക്ക് ഇവ ഉപയോഗിച്ച് പായ്ക് ചെയ്ത വസ്തുക്കള്‍ വില്‍പന നടത്തുന്നതിന് യാതൊരു വിലക്കുമില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരത്തില്‍ വ്യാപാരികളുടെ കടകളില്‍ ഇപ്പോള്‍ സ്റ്റോക് ഉള്ള പരിമിതമായ വസ്തുക്കള്‍ക്ക് പോലും വിലക്ക് ഏര്‍പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പിലെ ആരോഗ്യ വകുപ്പ് ജീവനക്കാരും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരും വന്ന് പിടിച്ചെടുത്ത് ഭീമമായ തുക പിഴശിക്ഷ വിധിക്കുകയാണ്. സ്ഥിരമായി ഒരു ബദല്‍ മാര്‍ഗം പ്രാബല്യത്തില്‍ വരുന്നത് വരെ പ്ലാസ്റ്റിക് നിരോധനം ഘട്ടം ഘട്ടമായി നടപ്പിലാക്കുകയാണങ്കില്‍,അത് ചെറുകിട വ്യാപാര മേഖലക്ക് വളരെയധികം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേകിച്ച് ലക്ഷോപലക്ഷം ചെറുകിട വ്യാപാരികള്‍ക്കും ബേകറി ഉടമകള്‍ക്കുമെല്ലാം പ്ലാസ്റ്റികിന് പകരം ലക്ഷങ്ങള്‍ മുടക്കി മറ്റ് പാകിംഗ് സാധനങ്ങള്‍ വാങ്ങാന്‍ കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന ചെറുകിട വ്യാപാരികള്‍ക്ക് കഴിയില്ല. മാത്രമല്ല ഭക്ഷ്യവസ്തുക്കള്‍ ഉള്‍പെടെ മറ്റെല്ലാ സാധനങ്ങളും വിതരണം ചെയ്യുന്ന ബ്രാന്‍ഡഡ് കംപനികളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാകില്‍ തന്നെയാണ്. പെട്ടെന്നുള്ള ഈ നിരോധനം ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കും. സര്‍കാര്‍ നല്‍കുന്ന ഓണക്കിറ്റില്‍ പോലും ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്.

ചിലവ് കുറഞ്ഞ ബദല്‍ മാര്‍ഗങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് വരെ പ്ലാസ്റ്റിക് നിരോധനത്തില്‍ ഇളവ് അനുവദിക്കണം. ഈ രണ്ട് വിഷയങ്ങള്‍ക്കും പരിഹാരം കാണാന്‍ സര്‍കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും രാജു അപ്‌സര പറഞ്ഞു.

Keywords: Kerala Traders Industry Co ordinating Committee warning LDF govt, Thiruvananthapuram, News, Warning, Business Men, COVID-19, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia