Announcement | ദീപാലംകൃത പാലങ്ങൾ വ്യാപകമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

 
kerala to illuminate more bridges minister
Watermark

Photo Credit: Facebook / P A Muhammed Riyas

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ബേക്കറി ജംഗ്ഷൻ പാലം ദീപാലംകൃതമായി.
● കേരളത്തിൽ ഇതിനു മുൻപ് ഫറോഖ് പഴയ പാലം ദീപാലംകൃതമാക്കിയിരുന്നു.

തിരുവനന്തപുരം: (KVARTHA) വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ സ്ഥാപിച്ച് പാലങ്ങൾ ദീപാലംകൃതമാക്കുന്ന പ്രവർത്തനം സംസ്ഥാന വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിൽ സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ, പൊതുമരാമത്ത് വകുപ്പ് എന്നീ വകുപ്പുകൾ സംയുക്തമായി സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

Aster mims 04/11/2022

കേരളത്തിൽ രണ്ട് പാലങ്ങൾ നിലവിൽ ദീപാലംകൃതമാക്കിയിട്ടുണ്ട്. കേരളത്തിൽ ഇതിനു മുൻപ് ഫറോഖ് പഴയ പാലം ദീപാലംകൃതമാക്കിയിരുന്നു. ഇത് ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒരു കേന്ദ്രമായി മാറി. ഇത്തരത്തിൽ തിരുവനന്തപുരം നഗരത്തിലും സംസ്ഥാന വ്യാപകമായും പാലങ്ങൾ ദീപാലംകൃതമാക്കുന്ന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 

മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ സ്വിച്ച് ഓൺ ചടങ്ങിൽ പങ്കെടുത്തു.

#Kerala, #illuminatedbridges, #tourism, #infrastructure, #smartcity, #publicworks
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia