KK Shailaja | ശൈലജ ടീചര്‍ അകത്തോ പുറത്തോ? സിപിഎമില്‍ എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പകരക്കാരന്‍ ആരെന്ന ചോദ്യം മുറുകുന്നു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മുന്‍ ആരോഗ്യമന്ത്രിയും കേന്ദ്രകമിറ്റിയംഗവുമായ കെകെ ശൈലജയെ മന്ത്രിയാക്കാന്‍ കേന്ദ്രനേതൃത്വം സമ്മര്‍ദ ചെലുത്തുമ്പോഴും ഇടംവലംതിരിഞ്ഞ് പാര്‍ടി സംസ്ഥാന നേതൃത്വം. പാര്‍ടി അഖിലേന്ത്യാ സെക്രടറി സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട് തുടങ്ങിയ നേതാക്കള്‍ ശൈലജയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ പാര്‍ടിയിലെ സര്‍വാധികാരിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതമില്ലായ്മയാണ് വിലങ്ങുതടിയാവുന്നതെന്നാണ് റിപോര്‍ട്.
                         
KK Shailaja | ശൈലജ ടീചര്‍ അകത്തോ പുറത്തോ? സിപിഎമില്‍ എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പകരക്കാരന്‍ ആരെന്ന ചോദ്യം മുറുകുന്നു

രണ്ടാം പിണറായി സര്‍കാരില്‍ മന്ത്രിസഭാ അഴിച്ചുപണിയുണ്ടാകുമെന്ന സാഹചര്യത്തില്‍ എംവി ഗോവിന്ദന് പകരം കണ്ണൂരില്‍ നിന്നും മന്ത്രിസ്ഥാനത്തേക്ക് മുന്‍ ആരോഗ്യമന്ത്രിയായ കെകെ ശൈലജ, തലശേരി എംഎല്‍എ എഎന്‍ ശംസീര്‍ എന്നിവര്‍ക്ക് പുറമെ അഴീക്കോട് എംഎല്‍എയായ കെവി സുമേഷിന്റെ പേരും പാര്‍ടി സംസ്ഥാന നേതൃത്വത്തിന്റെ സജീവ പരിഗണനയിലാണ്. ഇതുസംബന്ധിച്ച് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായമാരാഞ്ഞതിന് ശേഷമേ അന്തിമ തീരുമാനമുണ്ടാവുകയുള്ളു. ഒന്നാം പിണറായി സര്‍കാരില്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം നടത്തിയ കെകെ ശൈലജയെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കേന്ദ്ര നേതൃത്വത്തിന് താല്‍പര്യമുണ്ടെങ്കിലും സംസ്ഥാന സെക്രടറിയേറ്റ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ അതൃപ്തിയും പഴയമന്ത്രിസഭയിലെ അംഗമായതും ശൈലജയ്ക്കു തിരിച്ചടിയായിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച സ്ഥാനാര്‍ഥി കൂടിയാണ് കെകെ ശൈലജ. എന്നാല്‍ ഒന്നാം പിണറായി മന്ത്രിസഭയില്‍ ഉള്‍പെപ്പെട്ടവരെ പുതിയ മന്ത്രിസഭയില്‍ ഭാഗമാക്കേണ്ടെന്ന നയപരമായ തീരുമാനം മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നാണ് ഇതുസംബന്ധിച്ച് പാര്‍ടി സംസ്ഥാന സെക്രടറിയായി ചുമതലയേറ്റ എംവി ഗോവിന്ദന്റെ ആദ്യപ്രതികരണത്തില്‍ നിന്നും തെളിയുന്നത്. കേന്ദ്ര നേതൃത്വം അതിശക്തമായി ഇടപെട്ടാല്‍ മാത്രമേ ശൈലജയ്ക്കു മുമ്പില്‍ വഴിതെളിയുകയുള്ളൂ.

പിന്നെ സാധ്യത കല്‍പിക്കുന്നത് എഎന്‍ ശംസീറിനാണ്. സ്ഥാനമൊഴിഞ്ഞ സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ അതീവവിശ്വസ്തരിലൊരാളാണ് ശംസീര്‍. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസുമായുളള ഉരസലും മുഖ്യമന്ത്രിയുടെ അതൃപ്തിയും തിരിച്ചടിയായി മാറുമോയെന്ന ആശങ്കയുണ്ട്. കഴിഞ്ഞ മന്ത്രിസഭാ രൂപീകരണം മുതല്‍ കോടിയേരി തന്റെ അതീവവിശ്വസ്തനായ യുവനേതാവിനു വേണ്ടി ചരടുവലിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ എതിര്‍പ്പുകാരണം പരിഗണിക്കാതെ പോവുകയായിരുന്നു.

തലശേരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശംസീര്‍ കഴിഞ്ഞ തവണ തന്നെ മന്ത്രിസഭയില്‍ പരിഗണിക്കപ്പെട്ട പേരുകളിലൊന്നായിട്ടും തഴയപ്പെട്ടത് ഈ യുവനേതാവിന്റെ രാഷ്ട്രീയജീവിതത്തില്‍ തന്നെ വന്‍തിരിച്ചടിയായിരുന്നു. അഴീക്കോട്ടെ ജനകീയ എംഎല്‍എയെന്ന് പേരെടുത്ത കെവി സുമേഷ് മുന്‍ ജില്ലാപഞ്ചായത് പ്രസിഡന്റെന്ന നിലയില്‍ പ്രവര്‍ത്തനമികവ് തെളിയിച്ച നേതാവാണ്. അഴീക്കോട് മണ്ഡലം കുത്തകയാക്കി വെച്ച മുസ്ലിം ലീഗിലെ കെഎം ശാജിയില്‍നിന്നും പിടിച്ചെടുത്തത് സുമേഷിന്റെ വ്യക്തിപ്രഭാവം കാരണമാണ്. മുന്‍ എസ്എഫ്‌ഐ സംസ്ഥാന നേതാവായ കെവി സുമേഷ് പാര്‍ടിക്കുള്ളില്‍ മിതഭാഷിയും സൗമ്യസ്വഭാവിയുമായ നേതാവായാണ് അറിയപ്പെടുന്നത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Political-News, Politics, CPM, K K Shailaja, Shailaja Teacher, Minister, Government of Kerala, Kerala to have cabinet reshuffle soon.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia