എയര്‍ കേരളയ്ക്ക് പച്ചക്കൊടി

 


 എയര്‍ കേരളയ്ക്ക് പച്ചക്കൊടി
കൊച്ചി: കേരളത്തിന് സ്വന്തം വിമാന കമ്പനിയെന്ന സ്വപ്‌ന പദ്ധതിക്ക് പച്ചക്കൊടി. കേരളത്തിന്റെ വിമാന പദ്ധതിയായ എയര്‍ കേരളയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സിയാല്‍ ഡയറക്റ്റര്‍ ബോര്‍ഡ് തീരുമാനം. കഴിഞ്ഞ യുഡിഎഫ് ഭരണത്തിലാണു സിയാലും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആശയം ഉയര്‍ന്നുവന്നത്.

എയര്‍ കേരളയുടെ സാധ്യതകളും സാങ്കേതിക വശങ്ങളും പഠിക്കാന്‍ സിയാല്‍ എംഡി പി ജെ കുര്യനെ ബോര്‍ഡ് ചുമതലപ്പെടുത്തി. എയര്‍കേരള ഡയറക്റ്റര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. വിദേശ വിമാന സര്‍വീസിന് അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസുകള്‍ നടത്തി പരിചയവും 20 വിമാനങ്ങളും വേണമെന്നാണു വ്യോമയാന നിയമം. നിയമത്തില്‍ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരുമാനിച്ചു.

2005ല്‍ എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു. എല്‍ ഡി എഫ് ഭരണം വന്നതോടെ പദ്ധതി ഉപേക്ഷിച്ച നിലയിലായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വ്യോമയാന നിയമങ്ങളാണു അന്ന് പദ്ധതിക്കു തടസമായത്. ഇത് മറികടക്കുകയാണ് ഇപ്പോള്‍  എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡിന്റെ ആദ്യ ലക്ഷ്യം.

SUMMARY: Given the large number of Keralites who would offer it patronage, and given also the large number of them regularly fleeced by airlines, it is surprising that this idea took so long reaching fruition. The proposal for the state's own airline is now moving in the right direction, Excise Minister K. Babu said.

KEYWORDS: Kurian, Keralites, Cochin International Airport Limited, Babu, airlines, Air Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia