5 രൂപയുടെ സാധനമായാലും പിഴ 50,000 രൂപ; സംസ്ഥാനത്ത് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്ക് സൂക്ഷിച്ചാലും പണികിട്ടും, നിരോധനം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍, പിഴയിങ്ങനെ..
Nov 22, 2019, 12:56 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 22.11.2019) സംസ്ഥാനത്ത് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ അടുത്ത വര്‍ഷം മുതല്‍ നിര്‍മിക്കല്‍, വില്‍ക്കല്‍, സൂക്ഷിക്കല്‍ തുടങ്ങിയവ അനുവദനീയമല്ല. ജനുവരി ഒന്നിന് നിരോധനം പ്രാബല്യത്തില്‍ വരും. മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് കനത്ത പിഴയേര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
അഞ്ച് രൂപയുടെ സാധനമായാലും പിഴ 50,000 രൂപ വരെയാണ് ഈടാക്കുക. തുച്ചമായ വിലക്കുള്ള സാധനമായാലും ഇത്തരം പ്ലാസ്റ്റിക് കവറിലാണ് നല്‍കുന്നതെങ്കില്‍ വില്‍പ്പനക്കാരില്‍ നിന്ന് 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയീടാക്കാനുള്ള നിയമമാണ് പ്രാബല്യത്തില്‍ വരുന്നത്.
നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് 10,000 രൂപയാണ് ആദ്യം പിഴ ചുമത്തുക. രണ്ടാമതും നിയമം ലംഘിച്ചാല്‍ 25,000 രൂപയും തുടര്‍ന്നും ആവര്‍ത്തിച്ചാല്‍ 50,000 രൂപയും പിഴയീടാക്കേണ്ടിവരും. കൂടാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കുകയും ചെയ്യാം.
പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത്തരം പ്ലാസ്റ്റിക്കിന് പൂര്‍ണ നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരമാണ് നടപടി സ്വീകരക്കുക. കളക്ടര്‍മാര്‍ക്കും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാം.
ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കുപ്പികള്‍, മില്‍മ പാല്‍കവര്‍, കേരഫെഡ്, ജല അതോറിറ്റി എന്നിവയുടെ ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകള്‍ക്കും കുപ്പികള്‍ക്കും വ്യവസ്ഥകളോടെ പ്രത്യേക ഇളവുണ്ട്. എക്സ്റ്റന്റഡ് പ്രൊഡ്യൂസേഴ്സ് റെസ്‌പോണ്‍സിബിലിറ്റി പ്ലാന്‍ പ്രകാരം വില്‍പ്പന നടത്തുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചുവാങ്ങി പണം നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ഈ ഇളവ്.
പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം സംസ്ഥാനത്ത് നേരത്തേ തന്നെ നിരോധിച്ചിരുന്നു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും നിരോധനം മൂലം പ്ലാസ്റ്റിക് ഉപയോഗത്തില്‍ ഏകദേശം 70 ശതമാനം കുറവുണ്ടായെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഖരമാലിന്യ മാനേജ്‌മെന്റ് ചട്ടപ്രകാരം വ്യവസായ പാര്‍ക്കുകളിലെ അഞ്ചു ശതമാനം ഭൂമിമാലിന്യ സംസ്‌കരണത്തിനും പുനഃചംക്രമണത്തിനുമായി മാറ്റിവെക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗുകള്‍ക്കു പകരം പരിസ്ഥിതി സൗഹൃദ ബാഗുകള്‍ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് പ്രോത്സാഹനം നലകാന്‍ വ്യവസായ വകുപ്പിന് നിര്‍ദേശവും നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Thiruvananthapuram, Cabinet, Ban, State, District Collector, Central Government, Kerala to ban most forms of plastic in the state from January 1, 2020

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.