Awards | ക്ഷേത്രകലാശ്രീ പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്; ഫെലോഷിപ്പുകള്‍ രാജശ്രീ വാര്യര്‍ക്കും ആര്‍എല്‍വി രാമകൃഷ്ണനും
കണ്ണൂര്‍: (KVARTHA) 2022ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് കെ എസ് ചിത്രയും ക്ഷേത്രകലാ ഫെലോഷിപ്പുകള്‍ക്ക് ഡോ. രാജശ്രീ വാര്യരും ഡോ. ആര്‍എല്‍വി രാമകൃഷ്ണനും അര്‍ഹരായി. കണ്ണൂര്‍ പിആര്‍ഡി ചേംബറില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ അക്കാദമി ഭരണസമിതി അംഗം കൂടിയായ എം വിജിന്‍ എംഎല്‍എ, അക്കാദമി ചെയര്‍മാന്‍ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
25,001 രൂപയുടേതാണ് ക്ഷേത്രകലാശ്രീ പുരസ്‌കാരം, 15,001 രൂപയുടേതാണ് ക്ഷേത്രകലാ ഫെലോഷിപ്പ്. ക്ഷേത്രകലാ അവാര്‍ഡ് (7500 രൂപ).
ജേതാക്കള്‍ യഥാക്രമം: അക്ഷരശ്ലോകം: കെ ഗോവിന്ദന്‍ മാസ്റ്റര്‍, കണ്ടങ്കാളി, പയ്യന്നൂര്‍. കഥകളി: കലാനിലയം ഗോപി, ഇരിങ്ങാലക്കുട, തൃശ്ശൂര്‍. ലോഹശില്‍പം: സന്തോഷ് കറുകംപളളില്‍, കോട്ടയം.
ദാരുശില്‍പം: കെ കെ രാമചന്ദ്രന്‍, ചേര്‍പ്പ്, തൃശ്ശൂര്‍. ചുമര്‍ചിത്രം: ഡോ. സാജു തുരുത്തില്‍, കാലടി. ഓട്ടന്‍ തുളളല്‍: കലാമണ്ഡലം പരമേശ്വരന്‍, തൃശ്ശൂര്‍. ക്ഷേത്ര വൈജ്ഞാനികം: ഡോ: സേതുമാധവന്‍, കോയിത്തട്ട, തലശ്ശേരി. കൃഷ്ണനാട്ടം: കെ എം മനീഷ്, ഗുരുവായൂര്‍.
ചാക്യാര്‍കൂത്ത്: കലാമണ്ഡലം കനകകുമാര്‍, ദേശമംഗലം, തൃശ്ശൂര്‍. ബ്രാഹ്‌മണിപ്പാട്ട്: രാധവാസുദേവന്‍, കുട്ടനെല്ലൂര്‍, തൃശ്ശൂര്‍. ക്ഷേത്രവാദ്യം: കാക്കയൂര്‍ അപ്പുക്കുട്ട മാരാര്‍, പാലക്കാട്. കളമെഴുത്ത്: പി രാമകുറുപ്പ് വൈക്കം, കോട്ടയം. തീയാടിക്കൂത്ത്: മാധവശര്‍മ, പാവകുളങ്ങര, തൃപ്പൂണിത്തുറ തിരുവലങ്കാര. മാലക്കെട്ട്: നാരായണന്‍ കെ എം, കല്‍പറ്റ, വയനാട്.
സോപാന സംഗീതം: ശ്രീജിത്ത് എസ് ആര്‍, മട്ടന്നൂര്‍. മോഹിനിയാട്ടം: നാട്യകലാനിധി എ പി കലാവതി, പയ്യാമ്പലം, കണ്ണൂര്‍. കൂടിയാട്ടം: പൊതിയില്‍ നാരായണ ചാക്യാര്‍, കോട്ടയം. യക്ഷഗാനം: രാഘവ ബല്ലാള്‍, കാറഡുക്ക, കാസര്‍കോട്. ശാസ്ത്രീയ സംഗീതം: പ്രശാന്ത് പറശ്ശിനി, കൂടാളി, കണ്ണൂര്‍.
നങ്ങ്യാര്‍കൂത്ത്: കലാമണ്ഡലം പ്രശാന്തി, തൃശ്ശൂര്‍. പാഠകം: പി കെ ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍, ലക്കിടി, പാലക്കാട്. തിടമ്പുനൃത്തം: കെ പി വാസുദേവന്‍ നമ്പൂതിരി, കരിവെളളൂര്‍. തോല്‍പ്പാവക്കൂത്ത്: രാമചന്ദ്രപുലവര്‍, ഷൊര്‍ണൂര്‍. ചെങ്കല്‍ ശില്‍പം: ഇളയിടത്ത് രാജന്‍, പിലാത്തറ. ശിലാശില്‍പം: കെ ശ്രീധരന്‍ നായര്‍, പുതുക്കെ നീലേശ്വരം
ഗുരുപൂജ അവാര്‍ഡ് (7500 രൂപ) അക്ഷരശ്ലോകം: ഡോ. സി കെ മോഹനന്‍, കുറുങ്കളം, കണ്ണൂര്‍. കഥകളി: കൃഷ്ണന്‍ പി കെ, പയ്യന്നൂര്‍. ക്ഷേത്രവാദ്യം: കെ വി ഗോപാലകൃഷ്ണ മാരാര്‍, പയ്യാവൂര്‍. കളമെഴുത്ത്: ബാലന്‍ പണിക്കര്‍, കുഞ്ഞിമംഗലം. തിടമ്പുനൃത്തം: വി പി ശങ്കരന്‍ എമ്പ്രാന്തിരി, ഒറന്നറത്ത് ചാല്‍. തോല്‍പ്പാവക്കൂത്ത്: കെ വിശ്വനാഥ പുലവര്‍, ഷൊര്‍ണൂര്‍
യുവപ്രതിഭ പുരസ്‌കാരം (7500 രൂപ) ചാക്യാര്‍ക്കൂത്ത്: കലാമണ്ഡലം ശ്രീനാഥ്, കൊളച്ചേരി, കണ്ണൂര്‍. കൃഷ്ണനാട്ടം: വിഷ്ണുപ്രസാദ്, എം പി പൈങ്കുളം, തൃശ്ശൂര്‍.
അവാര്‍ഡ് ദാനം ഒക്ടോബര്‍ ആറിന് എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും. ചടങ്ങിന്റെ സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബര്‍ രണ്ടിന് വൈകിട്ട് അഞ്ചുമണിക്ക് എരിപുരം പബ്ലിക് ലൈബ്രറിയില്‍ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി കൃഷ്ണന്‍ നടുവിലത്ത്, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി കെ മധുസൂദനന്‍, കെ ജനാര്‍ദനന്‍, ക്ഷേത്രകലാ അക്കാദമി ഭരണസമിതി അംഗം ഗോവിന്ദന്‍ കണ്ണപുരം, ടി കെ സുധി, കലാമണ്ഡലം മഹേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
#KeralaTempleArts, #KeralaCulture, #IndianArts, #Awards,#KSChithra, #VNVasavan