Mutta Curry | ചപ്പാത്തിക്കും ചോറിനും എല്ലാം ഒരുപോലെ കൂട്ടാവുന്ന വറുത്തരച്ച നല്ല നാടന്‍ മുട്ടക്കറി വച്ചാലോ? എളുപ്പത്തില്‍ തയാറാക്കാം; സ്വാദോ കിടിലന്‍
May 12, 2024, 21:10 IST
കൊച്ചി: (KVARTHA) പാചകം ഒരു കലയാണ്. പലര്‍ക്കും ഇത് എളുപ്പത്തില്‍ വഴങ്ങും. എന്നാല്‍ പാചകം പഠിച്ചുവരുന്നവരെ സംബന്ധിച്ച് അടുക്കളയില്‍ കയറുന്നതേ പേടിയാണ്. രാവിലെ ഉറക്കമുണരുമ്പോള്‍ തന്നെ ഇവര്‍ ടെന്‍ഷനില്‍ ആയിരിക്കും. കാരണം ആ ദിവസം എന്ത് ഭക്ഷണം തയാറാക്കും, ചെയ്താല്‍ ശരിയാകുമോ എന്നൊക്കെയാകും ചിന്തകള്‍.
എന്നാല്‍ ഇത്തരക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു റെസിപ്പിയാണ് വറുത്തരച്ച നല്ല നാടന്‍ മുട്ടക്കറി. ചപ്പാത്തിക്കും ചോറിനും എല്ലാം ഒരുപോലെ കൂട്ടാം എന്നത് തന്നെ ഒരു ആശ്വാസമാണ്. രാവിലെ വച്ചാല്‍ തന്നെ വൈകിട്ടുവരെ പിന്നെ പാചകത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കണ്ട.
എന്നാല്‍ ഇത്തരക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു റെസിപ്പിയാണ് വറുത്തരച്ച നല്ല നാടന്‍ മുട്ടക്കറി. ചപ്പാത്തിക്കും ചോറിനും എല്ലാം ഒരുപോലെ കൂട്ടാം എന്നത് തന്നെ ഒരു ആശ്വാസമാണ്. രാവിലെ വച്ചാല്‍ തന്നെ വൈകിട്ടുവരെ പിന്നെ പാചകത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കണ്ട.
മൂന്ന് നാല് മുട്ടയുണ്ടെങ്കില്‍ തന്നെ നല്ല കിടിലന്‍ സ്വാദില്‍ കറി തയാറാക്കാം. പാകം ചെയ്യുന്ന വിധം നോക്കാം.
ആവശ്യമുള്ള ചേരുവകള്‍
മുട്ട - 6, സവാള - 2, തക്കാളി -2 , ചെറിയ ഉള്ളി- 3, വെളുത്തുള്ളി - 6, ഇഞ്ചി - ഒരു കഷ്ണം, നാളികേരം -1 കപ്പ്, മുളകുപൊടി - ഒരു ടീസ് പൂണ്‍, മല്ലിപ്പൊടി - ഒരു ടീസ് പൂണ്‍, മഞ്ഞപൊടി - കാല്‍ ടീസ് പൂണ്‍, കുരുമുളക് പൊടി - ഒരു ടീസ് പൂണ്‍, വെളിച്ചെണ്ണ -പാകത്തിന്, കറിവേപ്പില - രണ്ട് തണ്ട്, കറുവപ്പട്ട, ഏലക്ക, പെരുംജീരകം, ആവശ്യത്തിന്.
തയാറാക്കുന്ന വിധം
മുട്ടയെല്ലാം പുഴുങ്ങി തോട് കളഞ്ഞ് നടുവേ കീറി വെക്കണം. ഒരു പാന്‍ ചൂടാക്കി അതിലേക്ക് പട്ട, 2 ഗ്രാമ്പു, 1 ഏലക്ക, അര സ്പൂണ്‍ പെരുംജീരകം ഇവ പൊട്ടിച്ച് ചെറിയ ഉള്ളി, വെളുത്തുള്ളി 2 എണ്ണവും, ഒരു ചെറിയ ഇഞ്ചി കഷ്ണവും മുറിച്ച് നല്ലതുപോലെ വഴറ്റിയെടുക്കുക.
ഇതിലേക്ക് തേങ്ങ ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ വറുത്തെടുക്കാം. പിന്നീട് ബാക്കിയുള്ള മസാലപ്പൊടികള്‍ ചേര്‍ക്കാവുന്നതാണ്. ചൂടാറി കഴിഞ്ഞാല്‍ ഇത് വെണ്ണപോലെ അരച്ചെടുക്കേണ്ടതാണ്. പിന്നീട് ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, പച്ചമുളക് ഇവ വയറ്റുക, ബാക്കി വെളുത്തുള്ളി, ഇഞ്ചി എന്നിവ നല്ലതുപോലെ ചതച്ചു ചേര്‍ക്കണം.
പിന്നീട് തക്കാളി ചേര്‍ത്ത് നല്ലതുപോലെ അടച്ച് വെച്ച് വേവുന്നത് വരെ വെക്കുക. ഇതിലേക്ക് അരച്ച് വെച്ച തേങ്ങയും പാകത്തിന് ഉപ്പും ചേര്‍ത്ത് 1 കപ്പ് വെള്ളം കൂടെ ഒഴിച്ച് നല്ലപോലെ തിളപ്പിച്ചെടുക്കണം. പതിനഞ്ച് മിനുറ്റിന് ശേഷം കറിയില്‍ എണ്ണ തെളിഞ്ഞ് കാണുമ്പോള്‍ ആവശ്യമെങ്കില്‍ ഒരു കഷ്ണം ചെറിയ ശര്‍ക്കര ചേര്‍ക്കാവുന്നതാണ്. പിന്നീട് മുട്ട ചേര്‍ത്ത് 2-3 മിനുറ്റിന് ശേഷം തീ ഓഫ് ചെയ്ത് കറിവേപ്പില ചേര്‍ക്കാവുന്നതാണ്. നല്ല നാടന്‍ മുട്ടക്കറി റെഡി.
Keywords: Kerala Style Varutharacha Mutta Curry Recipe, Kochi, News, Varutharacha Mutta Curry, Easy Cook, Recipe, Food, Food-Recipe, Egg, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.