Inauguration | പൊതുസമൂഹത്തിലെ മൂല്യച്യുതിക്കെതിരെ സാംസ്‌കാരിക കേരളം തലകുനിക്കുമ്പോള്‍ വിദ്യാര്‍ത്ഥി ശബ്ദം ഉയരണമെന്ന് കല്‍പറ്റ നാരായണന്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍ : (KVARTHA) വിദ്യാര്‍ത്ഥി വിഷയങ്ങളോടൊപ്പം പൊതുസമൂഹത്തില്‍ നടക്കുന്ന മൂല്യച്യുതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കലാലയങ്ങള്‍ക്കും യുവ തലമുറകള്‍ക്കും സാധിക്കണമെന്നും, സവിശേഷമായ സാഹചര്യത്തില്‍ സാംസ്‌കാരിക കേരളം തല കുനിക്കുമ്പോള്‍ വിദ്യാര്‍ത്ഥി ശബ്ദം ഉയരണമെന്നും പ്രമുഖ സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍.

കണ്ണൂരില്‍ നടക്കുന്ന കെ എസ് യു ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍ അധ്യക്ഷത വഹിച്ചു. പി മുഹമ്മദ് ഷമ്മാസ്, ഫര്‍ഹാന്‍ മുണ്ടേരി, ആദര്‍ശ് മാങ്ങാട്ടിടം, ആകാശ് ഭാസ്‌കരന്‍, സുഹൈല്‍ ചെമ്പന്‍തോട്ടി, രാഗേഷ് ബാലന്‍, കാവ്യ കെ, ആഷിത്ത് അശോകന്‍, ഹരികൃഷ്ണന്‍ പാളാട്, എബിന്‍ കേളകം എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പസ് തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രണ്ട് ദിവസം നീണ്ട് നില്ക്കുന്ന നേതൃ ക്യാമ്പ് കണ്ണൂരില്‍ നടക്കുന്നത്. ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നും, ബ്ലോക്ക് തലത്തില്‍ നിന്നുമായി ഇരുന്നൂറോളം പ്രധിനിധികള്‍ പങ്കെടുക്കുന്ന ക്യാമ്പിന് ജില്ലാ പ്രസിഡന്റ് എംസി അതുല്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായി.
ആദ്യ ദിനം സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗത്തെ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ വി എ നാരായണന്‍, കെ സി മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ബ്ലാത്തൂര്‍, രാജീവന്‍ എളയാവൂര്‍, വിജില്‍ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ക്യാമ്പിന്റെ രണ്ടാം ദിനമായ ഓഗസ്റ്റ് 26-ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, ഷാഫി പറമ്പില്‍ എംപി ഉള്‍പ്പെടെയുള്ള നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും ക്യാമ്പില്‍ പങ്കെടുക്കും.
#KSU #KeralaStudents #MoralValues #StudentActivism #SocialIssues #YouthEmpowerment #HigherEducation #KalpettaNarayanan #Kannur