കാസര്‍കോട് ജില്ലയിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിന് 4 ഏക്കര്‍ 12 സെന്റ് ഭൂമി സര്‍ക്കാരിന് കൈമാറുമെന്ന് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്
May 14, 2020, 19:38 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 14.05.2020) കാസര്‍കോട് ജില്ലയിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിന് നാല് ഏക്കര്‍ 12 സെന്റ് ഭൂമി സര്‍ക്കാരിന് കൈമാറാന്‍ തിരുമാനിച്ചതായി കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഡോ. പി മുഹമ്മദലി (ഗള്‍ഫാര്‍) ചെയര്‍മാനായ പി എം ഫൗണ്ടേഷന് ഒരു കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. വെന്റിലേറ്ററുകള്‍, ഐസിയുലാബ് ഉപകരണങ്ങള്‍, പിപിഇ കിറ്റുകള്‍, മാസ്കുകള്‍, എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാം ഘട്ടമെന്ന നിലയില്‍ 20 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും വിതരണത്തിന് തയ്യാറാണെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.
തൊഴില്‍ നഷ്ടപ്പെട്ടതടക്കമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകള്‍ നല്കാന്നുള്ള സന്നദ്ധത ദുബായിലെ മലയാളി എഞ്ചിനിയര്‍മാരുടെ കൂട്ടായ്മ അറിയിച്ചിട്ടുണ്ട്.
ദുബൈയിലെ ഓവര്‍സീസ് മലയാളി അസോസിയേഷന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്കെത്താന്‍ 100 ടിക്കറ്റ് നല്‍കുമെന്ന് അറിയിച്ചു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റിസണ്‍സ് ഇന്ത്യ ഫൗണ്ടേഷന്റെ 2000 പിപിഇ കിറ്റുകള്‍ മനേജിങ്ങ് ട്രെസ്റ്റി ടി കെ എ നായര്‍ കൈമാറി.

Keywords: Kerala State Waqf Board to Distribute 4 Acres of 12 Cent Land to Government for Construction of Multi Specialty Hospital in Kasaragod District, Thiruvananthapuram, News, Compensation, Hospital, Kasaragod, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.