Appreciation | യഥാസമയം രോഗിയെ മെഡികല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വൈക്കം യൂനിറ്റിലെ കെഎസ്ആര്‍ടിസി ജീവനക്കാരെ അഭിനന്ദിച്ച് റോഡ് ഗതാഗത വകുപ്പ്

 


തിരുവനന്തപുരം: (www.kvartha.com) യഥാസമയം രോഗിയെ മെഡികല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വൈക്കം യൂനിറ്റിലെ കെഎസ്ആര്‍ടിസി ജീവനക്കാരെ അഭിനന്ദിച്ച് സംസ്ഥാന റോഡ് ഗതാഗത വകുപ്പ് രംഗത്തെത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ ഒരുനിമിഷം പോലും പാഴാക്കാതെ ആശുപത്രിയില്‍ എത്തിച്ചത് മഹനീയവും മാതൃകാപരവുമായ പ്രവര്‍ത്തിയാണെന്ന് റോഡ് ഗതാഗത വകുപ്പ് ഫേസ്ബുകില്‍ കുറിച്ചു.


കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ ഫേസ്ബുക് കുറിപ്പ്: 

മഹനീയം മാതൃകാപരം.
വൈക്കം യൂണിറ്റിലെ ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍.....
വൈക്കത്തെ കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും ഒരേ മനസ്സോടെ കൈകോര്‍ക്കുമ്പോള്‍ യാത്രക്കാരിയായ ഒരു വ്യക്തിയുടെ കൂടി ജീവന്‍ രക്ഷിക്കാനായി.... 

വൈക്കത്ത് നിന്നും മെഡിക്കല്‍ കോളേജ് സര്‍വീസില്‍ യാത്ര ചെയ്തിരുന്ന ദമ്പതികളായ യാത്രക്കാരില്‍ ഭാര്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സംയോചിതമായി പ്രവര്‍ത്തിച്ച കെ എസ് ആര്‍ ടി സി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് യഥാസമയം രോഗിയെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ബസ്സില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ ഫോണിലൂടെ ബന്ധപ്പെട്ട് അടിയന്തര സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതോടുകൂടി കെഎസ്ആര്‍ടിസി യാത്രക്കാരിയായ ഒരാളുടെ ജീവന്‍ കൂടി  രക്ഷിക്കാനായി......

പ്രിയ ജീവനക്കാരായ എസ് സാബുവിനും സരിത എസ് നായര്‍ക്കും ഒപ്പം നിന്ന യാത്രക്കാര്‍ക്കും മെഡിക്കല്‍ കോളേജിലെ പ്രിയ ജീവനക്കാരേയും ബഹു: കെ എസ് ആര്‍ ടി സി ചെയര്‍മാന്‍ & മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ.ബിജുപ്രഭാകര്‍ ഐ എ എസ്  അഭിനന്ദിച്ചു..........

കെ.എസ്.ആര്‍.ടി.സി യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്.
കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24ണ്മ7)
മൊബൈല്‍ - 9447071021
ലാന്‍ഡ്ലൈന്‍ - 0471-2463799
18005994011
എന്ന ടോള്‍ ഫ്രീ നമ്പരിലേക്കും
സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി - (24ണ്മ7)
വാട്‌സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Appreciation | യഥാസമയം രോഗിയെ മെഡികല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വൈക്കം യൂനിറ്റിലെ കെഎസ്ആര്‍ടിസി ജീവനക്കാരെ അഭിനന്ദിച്ച് റോഡ് ഗതാഗത വകുപ്പ്



 

Keywords:  News, Kerala, Kerala-News, Kerala State Road Transport Corporation, News-Malayalam,  Appreciate, Vaikom, KSRTC, Employees, Kerala State Road Transport Corporation appreciate Vaikom KSRTC Employees. 



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia