Film Award | സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍, നടി വിന്‍സി അലോഷ്യസ്,കുഞ്ചാക്കോ ബോബനും അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശം; മികച്ച ചിത്രം നന്‍പകല്‍ നേരത്ത് മയക്കം
Jul 21, 2023, 16:11 IST
തിരുവനന്തപുരം: (www.kvartha.com) അന്‍പത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിന്‍സി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലൂടെ അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശം നേടി. നന്‍പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സിഎസ് വെങ്കിടേശ്വരന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച ജനപ്രിയ ചിത്രമായി 'ന്നാ താന്‍ കേസ് കൊട്' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകന്‍: ശാഹി കബീര്‍ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോള്‍ രാജ് ആണ് മികച്ച നൃത്തസംവിധായകന്‍ (ചിത്രം: തല്ലുമാല) മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപില്‍ കപിലനും തിരഞ്ഞെടുക്കപ്പെട്ടു. റഫീഖ് അഹ് മദ് ആണ് മികച്ച ഗാനരചയിതാവ്.
മികച്ച സ്വഭാവ നടിയായി ദേവി വര്‍മ (സൗദി വെള്ളക്ക)യെ തിരഞ്ഞെടുത്തു. മികച്ച സംഗീത സംവിധായകന്‍: എം. ജയചന്ദ്രന്‍.
Keywords: Kerala State Film Awards: Mammootty, Vincy Aloysius, Kunchacko Boban Win Major Acting Honours; Nanpakal Nerathu Mayakkam Bags Best Movie, Thiruvananthapuram, News , Film Award, Music Directors, Singers, Declaration, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.