ബാര്‍ബര്‍ ഷോപ്പിലെത്തുന്നവര്‍ വെട്ടിയ മുടി വീട്ടില്‍ കൊണ്ടു പോയി സംസ്കരിക്കണം; ടവലും തുണിയും കരുതണം; നിബന്ധനയുമായി ബാര്‍ബര്‍ ബ്യൂട്ടീഷ്യന് സംഘടന
May 19, 2020, 19:40 IST
ADVERTISEMENT
കൊല്ലം: (www.kvartha.com 19.05.2020) കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുമാസത്തോളമായി ബാര്‍ബര്‍ ഷോപ്പുകളഉം ബ്യൂട്ടി പാര്‍ലറുകളും പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ ബുധനാഴ്ച മുതല്‍ നിബന്ധനകളോടെ ബാര്‍ബര്‍ ഷോപ്പുകളഉം ബ്യൂട്ടി പാര്‍ലറുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കയാണ്.
എന്നാല്‍ ബാര്‍ബര്‍ ഷോപ്പിലെത്തുന്നവര്‍ തലമുടി വെട്ടിച്ച ശേഷം മുടി മാലിന്യങ്ങള്‍ വീട്ടില്‍ കൊണ്ടു പോയി സംസ്കരിക്കണമെന്ന നിബന്ധനയുമായി ബാര്‍ബര്‍ ബ്യൂട്ടീഷ്യന് സംഘടന രംഗത്തെത്തിയിരിക്കയാണ്. ഇതു കൂടാതെ തലമുടി വെട്ടല്‍, ഷേവിങ് ജോലിക്കു വരുന്നവര്‍ വൃത്തിയുള്ള തുണി, ടവല്‍ തുടങ്ങിയവ കൊണ്ടു വരണം. നിര്‍ബന്ധമായും മാസ്ക് ധരിക്കണം, പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കു സേവനം ലഭിക്കില്ല.
സേവനത്തിനായി വരുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കണം. അപരിചിതര്‍ക്കു സേവനം ലഭിക്കില്ല. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ചൊവ്വാഴ്ചകളില്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന് ഫെഡറേഷന് പ്രസിഡന്റ് കുരീപ്പുഴ മോഹനനും സെക്രട്ടറി പ്രദീപ് തേവലക്കരയും പറഞ്ഞു.

Keywords: Kerala State Barber Beautician Association about Hair Cutting, Kollam, News, Trending, Lockdown, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.