Kerala Awards | കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; എം.കെ. സാനുവിന് കേരള ജ്യോതി

Kerala State Awards Announced; Kerala Jyothi Award Goes to M.K. Sanu
Kerala State Awards Announced; Kerala Jyothi Award Goes to M.K. Sanu

Photo: Supplied

● എസ്. സോമനാഥ്, ഭുവനേശ്വരി എന്നിവർക്ക് കേരള പ്രഭു പുരസ്‌കാരം
● കല, ആരോഗ്യ, കായിക മേഖലകളിൽ കേരള ശ്രീ പുരസ്‌കാരങ്ങൾ

തിരുവനന്തപുരം: (KVARTHA) കേരള സംസ്ഥാന സർക്കാറിന്റെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് ഇത്. അധ്യാപകനും എഴുത്തുകാരനുമായ എം.കെ. സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം ലഭിച്ചത്.

Kerala State Awards Announced; Kerala Jyothi Award Goes to M.K. Sanu
ഭുവനേശ്വരി
Kerala State Awards Announced; Kerala Jyothi Award Goes to M.K. Sanu
എസ് സോമനാഥ്

എസ്. സോമനാഥ് (സയൻസ് & എൻജിനിയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി.കെ. ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി), സഞ്ജു വിശ്വനാഥ് സാംസൺ (കായികം), ഷൈജ ബേബി (സാമൂഹ്യ സേവനം, ആശാ വർക്കർ), വി.കെ. മാത്യൂസ് (വ്യവസായ- വാണിജ്യം) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

Kerala State Awards Announced; Kerala Jyothi Award Goes to M.K. Sanu
കലാമണ്ഡലം വിമലാ മേനോൻ
Kerala State Awards Announced; Kerala Jyothi Award Goes to M.K. Sanu
സഞ്ജു വിശ്വനാഥ് സാംസൺ

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്. ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്‌കാരങ്ങൾ അനുവദിക്കണമെങ്കിൽ ആകെ പുരസ്‌കാരങ്ങളുടെ എണ്ണം ഒരു വർഷത്തിൽ പത്തിൽ അധികരിക്കാൻ പാടില്ലെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. 

Kerala State Awards Announced; Kerala Jyothi Award Goes to M.K. Sanu
ഷൈജ ബേബി
Kerala State Awards Announced; Kerala Jyothi Award Goes to M.K. Sanu
നാരായണ ഭട്ടതിരി

പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ബി ഇക്ബാൽ എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്. ആകെ പുരസ്‌കാരങ്ങളുടെ എണ്ണം പത്തിൽ അധികരിക്കാൻ പാടില്ല എന്ന നിബന്ധന അനുസരിച്ച് ഒൻപത് പുരസ്‌കാരങ്ങൾക്കാണ് സമിതി ശുപാർശ സമർപ്പിച്ചത്.

Kerala State Awards Announced; Kerala Jyothi Award Goes to M.K. Sanu
വി കെ മാത്യൂസ്
Kerala State Awards Announced; Kerala Jyothi Award Goes to M.K. Sanu
ഡോ. ടി കെ ജയകുമാർ

#KeralaAwards #MKsanu #StateHonors

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia