SWISS-TOWER 24/07/2023

Ophthalmic Surgeons | കേരള സൊസൈറ്റി ഓഫ് ഓഫ് താല്‍മിക് സര്‍ജന്‍സ് സംസ്ഥാന സനമ്മേളനം തലശ്ശേരിയില്‍

 


കണ്ണൂര്‍: (KVARTHA) കേരള സൊസൈറ്റി ഓഫ് ഓഫ് താല്‍മിക് സര്‍ജന്‍സിന്റെ സംസ്ഥാനതല സമ്മേളനവും ശില്‍പശാലയും ഡിസംബര്‍ പത്തിന് കൊടുവളളിയിലെ പേള്‍വ്യൂ റസിഡന്‍സിയില്‍ ചേരുമെന്ന് സംഘാടകര്‍ തലശ്ശേരി പ്രസ് ഫോറത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ പത്തുമണിക്ക് സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഓഫ് താല്‍മിക് സൊസൈറ്റി കണ്ണൂര്‍, കോംട്രസ്റ്റ് ഐ ഹോസ്പിറ്റല്‍ തലശ്ശേരിയും ഐ.എം. എ. തലശ്ശേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള 150 ഓളം നേത്ര രോഗ വിദഗ്ദര്‍ പങ്കെടുക്കും. 

Ophthalmic Surgeons | കേരള സൊസൈറ്റി ഓഫ് ഓഫ് താല്‍മിക് സര്‍ജന്‍സ് സംസ്ഥാന സനമ്മേളനം തലശ്ശേരിയില്‍


ഇന്ത്യയില്‍ അന്ധത നിയന്ത്രണ പരിപാടിയുടെ സ്വാധീനത്തെ പറ്റി ശില്‍പശാലയില്‍ സമഗ്രമായ ചര്‍ച്ച നടക്കുമെന്ന് ഓള്‍ ഇന്ത്യ ഓഫ് താല്‍മോളജിക്കല്‍ സൊസൈറ്റി ഭരണ സമിതി അംഗവും തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രി ചീഫ് സര്‍ജനുമായ ഡോ. ശ്രീനി എഡക്ലോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശില്‍പശാലയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ദരെ കൂടാതെ ആന്ധ്ര, ഗുജറാത്ത്, എന്നിവിടങ്ങളിലുള്ള വിദഗ്ദരും ക്ലാസ്സെടുക്കും.

പ്രമേഹം, രക്തസമ്മര്‍ദ്ദം, എന്നിവയുള്‍പെടെയുള്ള ശരീര രോഗങ്ങള്‍ കാരണമുണ്ടാവുന്ന കാഴ്ചക്കുറവും അവയ്ക്കുള്ള ചികിത്സയും ശരീര രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍ അന്ധതയ്ക്ക് കാരണമാവുന്നതിനെ പറ്റിയും ശില്‍പശാലയില്‍ ചര്‍ച്ച നടക്കും. കണ്‍പോളകളിലുണ്ടാകുന്ന മുറിവ്, കണ്ണില്‍ അനുഭവപ്പെടുന്ന അമിതമായ നനവ് എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സെഷനും ശില്‍പശാലയിലുണ്ടാവും.

ഇപ്പോള്‍ കൂടുതലായി കാഴ്ചക്കുറവിനിടയാക്കുന്നത് തിമിര ബാധയാണെന്നും പ്രായമാണ് തിമിരത്തിന്റെ മുഖ്യ കാരണമെന്നും ഡോ ശ്രീനി വിശദികരിച്ചു. ഓഫ് താല്‍മിക് സൊസൈറ്റി കണ്ണൂര്‍ പ്രസിഡണ്ട് ഡോ. സിമി മനോജ് കുമാര്‍, കോം ട്രസ്റ്റ് കണ്ണാശുപത്രി ഹെഡ് ഓഫ് ഓപറേഷന്‍സ് മിസ് അഫ്നിദ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Kerala Society of Ophthalmic Surgeons State Conference at Thalassery, Kannur, News, Ophthalmic Surgeons, Inauguration, State Conference, Speaker, AN Shamseer, Health, Eye Test, Class, Kerala.   
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia