ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെ; പാമ്പിന്റെ വിഷപ്പല്ലും മാംസാവശിഷ്ടവും ശേഖരിച്ചു; ലഭിച്ച വസ്തുക്കള്‍ ശക്തമായ തെളിവാണെന്ന് അന്വേഷണസംഘം
May 26, 2020, 18:11 IST
ADVERTISEMENT
അഞ്ചല്‍: (www.kvartha.com 26.05.2020) അഞ്ചലിലെ ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയാണെന്ന് സ്ഥിരീകരണം. പാമ്പിന്റെ വിഷപ്പല്ലും മാംസാവശിഷ്ടവും ശേഖരിച്ചു. ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. പാമ്പിനെ കുഴിച്ചിട്ട് ദിവസങ്ങളായതിനാല്‍ മാംസം ജീര്‍ണിച്ചനിലയിലാണ്. എന്നാല്‍ ലഭിച്ച വസ്തുക്കള്‍ ശക്തമായ തെളിവാണെന്ന് അന്വേഷണസംഘം വിലയിരുത്തി.
ചൊവ്വാഴ്ച രാവിലെയാണ് പാമ്പിന്റെ ജഡം പുറത്തെടുത്ത് പരിശോധന നടത്തിയത്. പാമ്പിന്റെ ഡിഎന്‍എ അടക്കം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇത്. പൊലീസ്, ഫൊറന്‍സിക്, മൃഗസംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ജഡം പുറത്തെടുത്തതും പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ചെയ്തതും. വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ കേസെടുത്തിട്ടുണ്ട്.
Keywords: Kerala snake bite murder: Police to conduct post-mortem of carcasses of two snakes,News, Snake, Probe, Police, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.