മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയോട് ആ ക്രൂരത ചെയ്തത് നഗ്ന നൃത്തംചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍; പ്രതികള്‍ മലയാളി പെണ്‍കുട്ടികള്‍

 


കോഴിക്കോട്: (www.kvartha.com 22.06.2016) കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ ഹോസ്റ്റലില്‍ മലയാളിയായ ദളിത്  നഴ്‌സിങ് വിദ്യാര്‍ഥിനിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ പ്രതികള്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികളായ രണ്ടു മലയാളി പെണ്‍കുട്ടികള്‍.

കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവരാണ് പ്രതികള്‍. സംഭവത്തില്‍ രണ്ടു പ്രതികള്‍ക്കെതിരേയും പോലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ എഫ്.ഐ.ആറുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കര്‍ണാടകയിലേക്ക് തിരിച്ചു.

വിവസ്ത്രയായി നൃത്തംചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരിലാണു തന്നെ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ബലം പ്രയോഗിച്ച് ശുചിമുറി വൃത്തിയാക്കുന്ന ലായനി കുടിപ്പിച്ചതെന്ന് റാഗിങ്ങിനു വിധേയയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ അശ്വതി(19) പറയുന്നു.

നഴ്‌സിംഗ് പഠനത്തിന് ചേര്‍ന്നതു മുതല്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി അശ്വതി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമായതിനാല്‍ ബുദ്ധിമുട്ടുകള്‍ സഹിച്ചും പഠനം തുടരുകയായിരുന്നു.

നൃത്തം ചെയ്യാന്‍ വിസമ്മതിച്ച അശ്വതിയെ കോളജ് ഹോസ്റ്റലില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥിനികളായ എട്ടുപേര്‍ ചേര്‍ന്നു ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലായനി ബലമായി കുടിപ്പിക്കുകയായിരുന്നു. അതിക്രൂരമായ റാഗിങ്ങിന്റെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

ലായനി കുടിച്ച് അന്നനാളം തകര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ചുപോവുകയായിരുന്നു.

എന്നാല്‍ പോലീസ് വീണ്ടും മൊഴിയെടുക്കാന്‍ എത്തുമെന്ന് ഭയന്ന പ്രതികളള്‍ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നു . തുടര്‍ന്ന് നാട്ടിലെത്തിക്കുകയും ആദ്യം എടപ്പാളിലെയും പിന്നീടു തൃശൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സിപ്പിക്കുകയും ച്യെതു. എന്നാല്‍ വെള്ളം ഇറക്കാന്‍പോലും പറ്റാതെ അവശനിലയിലായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.

ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണു ഇപ്പോള്‍ പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതിഷേധം ശക്തമാവുകയും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. അതേസമയം സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും കോളജ് അധികൃതര്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്കും ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ഡപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഡി. സാലി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വെച്ച് കേസെടുത്തശേഷം അതു ഗുല്‍ബര്‍ഗയിലെ സ്‌റ്റേഷനിലേക്ക് അയയ്ക്കാനാണ് സിറ്റി പോലീസ് ആലോചിക്കുന്നത്. പെണ്‍കുട്ടിയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും.

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയോട് ആ ക്രൂരത ചെയ്തത് നഗ്ന നൃത്തംചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍; പ്രതികള്‍ മലയാളി പെണ്‍കുട്ടികള്‍

വളര്‍ത്തു നായയുടെ കുരകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ടത് പെരുമ്പാമ്പ് വിഴുങ്ങുന്നത്

Keywords:  Kerala seeks Karnataka's help in ragging case of Dalit nursing student, Kozhikode, Medical College, Treatment, Parents, Complaint, Police, Accused, Case, Kollam, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia