സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രചരണത്തിനായി പൂരക്കളിയും മെഗാ സൈക്കിള്‍ റാലിയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാഞ്ഞങ്ങാട്: (www.kvartha.com 23.11.2019) ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന്റെ പ്രചരണാര്‍ത്ഥം പ്രചാരണ കമ്മിറ്റി, കാസര്‍ഗോഡ് പെഡലേഴ്‌സ്, ജില്ലാ പരിസ്ഥിതി യുവ സമിതി സംയുക്തമായി നവംബർ 24 ഞായറാഴ്ച തൃക്കരിപ്പൂർ നടക്കാവിൽ മെഗാ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ വേണ്ടത് ഉപയുക്തമായ സൈക്കിളും ചവിട്ടാനുള്ള മനസ്സും മാത്രം. കലോത്സവത്തിന് ആശംസ അര്‍പ്പിക്കുന്നതിനൊപ്പം, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന ഗതാഗത മാര്‍ഗങ്ങള്‍ ,കാലാവസ്ഥാ വ്യതിയാനവും, ആഗോള താപനവും കുറയ്ക്കുമെന്നും ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാനും സുസ്ഥിരമായ ആരോഗ്യസ്ഥിതി നിലനിര്‍ത്താനുള്ള യാത്രാമാര്‍ഗ്ഗം എന്ന നിലയില്‍ സൈക്കിളിംഗിനുള്ള പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നതിനുമാണ് ഈ പരിപാടി എന്ന നിലയില്‍ സൈക്കിള്‍റാലി വളരെ പ്രസക്തമാക്കുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ക്ലബ്ബ്, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്കൊപ്പം കലാ കായിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30 ന് എം.രാജഗോപാലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ മുഖ്യാതിഥിയാകും. വൈകുന്നേരം നടക്കുന്ന സമാപനം എം.സി കമറുദ്ധീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, കാഞ്ഞങ്ങാട് ഡി. വൈ എസ് പി. കെ.പി.സുധാകരന്‍ എന്നിവര്‍ മുഖ്യതിഥികളാകും.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രചരണത്തിനായി പൂരക്കളിയും മെഗാ സൈക്കിള്‍ റാലിയും

കലോത്സവ പ്രചാരണത്തിന്റെ ഭാഗമായി പൂരക്കളി 27ന് വൈകുന്നേരം 4.30ന് കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അരങ്ങേറും. കാസര്‍കോടിന്റെ പൈതൃകവും, സംസ്‌കാരവും കലോത്സവവുമായി കോര്‍ത്തിണക്കിയ പാട്ട് പാടിയാണ് 60 കലാകാരന്‍മാര്‍ ചേര്‍ന്നു പൂരക്കളി അവതരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലം പൂരക്കളി പരിശീലകനും കലോത്സവത്തില്‍ വിധി കര്‍ത്താവുമായ അടോട്ട് വി പി പ്രശാന്താണ് പൂരക്കളി സംഘത്തെ പരിശീലിപ്പിക്കുന്നത്. പ്രശസ്ത നടന്‍പാട്ട് കലാകാരന്‍ മാധവന്‍ കൊട്ടോടിയുടെ നേതൃത്വത്തില്‍ നാടന്‍പാട്ടും അവതരിപ്പിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, Kerala school kalolsavam, kanhangad, Organisation, school, Students, Kerala School Kalolsavam; Mega cycle rally and Poorakkali for publicity
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia