Arrested | വീട്ടുപറമ്പില്‍ നിന്നും ചന്ദനമരം മുറിച്ചു കടത്തിയെന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിവേരിയില്‍ ചന്ദനമരം മുറിച്ചു കടത്തിയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ശിവപുരം വെമ്പിടിത്തട്ടില്‍ സ്വദേശികളായ എം ലിജിന്‍ (29), കെവി ശ്രുതിന്‍ (29) എന്നിവരെയാണ് ചക്കരക്കല്‍ സിഐ ശ്രീജിത് കൊടേരി അറസ്റ്റ് ചെയ്തത്.

Arrested | വീട്ടുപറമ്പില്‍ നിന്നും ചന്ദനമരം മുറിച്ചു കടത്തിയെന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍

ഇരിവേരിയിലെ കേളോത്ത് വീട്ടില്‍ കെ നാണുവിന്റെ വീട്ടുവളപ്പിലെ ചന്ദനമരമാണ് മുറിച്ചുകടത്തിയത്. ഇവിടുത്തെ സിസിടിവി കാമറകളും കോഴിമുട്ടകളും കവര്‍ന്നിരുന്നു. ഈ മാസം 16 ന് പുലര്‍ചെയായിരുന്നു സംഭവം. വീടിനു മുന്നിലുളള പറമ്പിലെ വര്‍ഷങ്ങള്‍ പ്രായമുള്ള ചന്ദനമരമാണ് മുറിച്ചുകടത്തിയത്. ഇതിന്റെ ശിഖരങ്ങള്‍ ഇവിടെ തന്നെയിട്ടിരുന്നു.

വീടിനുമുന്നില്‍ സ്ഥാപിച്ച രണ്ടു സിസിടിവി കാമറകളുടെ വയറുകള്‍ മുറിച്ചുമാറ്റിയാണ് ചന്ദനമരം മുറിച്ചുമാറ്റിയത്. കാമറകള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയിരുന്നു. വീടിനു മുന്നിലുളള ഷെഡില്‍ സൂക്ഷിച്ചതായിരുന്നു 60 കോഴിമുട്ടകള്‍. ഷെഡിന്റെ പൂട്ട് പൊളിച്ചായിരുന്നു മോഷണം നടത്തിയത്.

ഇരിവേരിയില്‍ ചന്ദനമരം മുറിച്ചു കടത്തിയെന്ന സംഭവത്തില്‍ അറസ്റ്റിലായവര്‍ ജില്ലയിലെ ചന്ദനമര മോഷണത്തിലെ പ്രധാന കണ്ണികളാണെന്ന് ചക്കരക്കല്‍ സിഐ ശ്രീജിത് കൊടെരി പറഞ്ഞു. എസ് ഐമാരായ പവനന്‍, രാജീവന്‍, ബാബുരാജ്, നിശാന്ത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Keywords:  Kerala sandalwood tree theft: Police arrest suspects, Kannur, News, Sandalwood Tree Theft, Accused, Arrested, Police, Egg, CCTV, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia