Sabarimala | പൊലീസ് കൂടുതല്‍ കാര്യക്ഷമമായി ഇടപെട്ടതോടെ അയ്യപ്പ ഭക്തരുടെ തിരക്കിന് നേരിയ ശമനം; നിലയ്ക്കലിലും സ്ഥിതി സാധാരണനിലയിലേക്ക്
Dec 13, 2023, 09:20 IST
ശബരിമല: (KVARTHA) പൊലീസ് കൂടുതല്‍ കാര്യക്ഷമമായി ഇടപെട്ടതോടെ അയ്യപ്പ ഭക്തരുടെ തിരക്കിന് നേരിയ ശമനം. നിലയ്ക്കലിലും സ്ഥിതി സാധാരണനിലയിലേക്ക്. പമ്പയിലേക്ക് തീര്‍ഥാടകപ്രവാഹം തുടരുമ്പോഴും സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണ്. ഗതാഗതക്കുരുക്കിനും ശമനമായതോടെ ബസ് സര്‍വീസും സാധാരണ നിലയിലേക്ക് എത്തി. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും തിരിച്ചും കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.
കഴിഞ്ഞദിവസം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനയോഗം വിളിച്ചിരുന്നു. ചൊവ്വാഴ്ച 88,000 ഭക്തരാണ് ദര്‍ശനം പൂര്‍ത്തിയാക്കിയത്. പതിനെട്ടാം പടിയിലൂടെ മണിക്കൂറില്‍ 4000നു മുകളില്‍ ആളുകളെ കയറ്റാന്‍ തുടങ്ങിയതോടെയാണ് ദര്‍ശനം പൂര്‍ത്തിയാക്കിയവരുടെ എണ്ണം ഉയര്‍ന്നത്.

അതേസമയം മുന്‍ ദിവസങ്ങളിലേതിന് സമാനമായി സ്‌പോട് ബുകിങ് ഉള്‍പെടെ 1,20,000 പേരാണ് ശബരിമലയിലേക്ക് എത്തിയത്. ഇത്രയും ആളുകളെ മലകയറാന്‍ അനുവദിക്കുന്നത് സുരക്ഷിതമല്ല എന്നാണ് പൊലീസിന്റെ നിലപാട്. അതിനാലാണ് പമ്പ മുതല്‍ നിയന്ത്രിച്ച് കടത്തിവിടുന്നത്. അതിനിടെ കഴിഞ്ഞദിവസം തമിഴ്‌നാട് സ്വദേശിയായ തീര്‍ഥാടകന്‍ ഹൃദയാഘാതം മൂലം സന്നിധാനത്തു മരിച്ചു.
ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈകോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരുടെ ദേവസ്വം ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേസ് പരിഗണിക്കുക. തിരക്ക് നിയന്ത്രിക്കാന്‍ സ്‌പോട് ബുകിങോ വെര്‍ച്വല്‍ ക്യൂ ബുകിങോ ഇല്ലാത്ത തീര്‍ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്നതടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ കോടതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.
തീര്‍ഥാടകര്‍ക്ക് സുഗമ ദര്‍ശനം ഉറപ്പുവരുത്തണമെന്നാണ് കോടതിയുടെ പ്രധാന നിര്‍ദേശം. പത്തനംതിട്ട ആര്‍ടിഒയോട് നിലയ്ക്കല്‍ പാര്‍കിങ് മൈതാനത്ത് പരിശോധന നടത്തി റിപോര്‍ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കാന്‍ എന്‍എസ്എസ്, എന്‍സിസി വൊളന്റിയര്‍മാരുടെ സേവനം കൂടി ഉപയോഗിക്കാം എന്നും കോടതി വ്യക്തമാക്കി.

Keywords: Kerala: Rush at Sabarimala eases after 5 days, Pathanamthitta, News, Religion, Sabarimala, Police, Traffic, Pilgrims, High Court, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.