സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി, ഇനി ഞായറാഴ്ച മാത്രം; കടകളുടെ പ്രവൃത്തി സമയം രാത്രി 9 മണി വരെ നീട്ടി
Aug 3, 2021, 21:45 IST
തിരുവനന്തപുരം: (www.kvartha.com 03.08.2021) സംസ്ഥാനത്ത് ശനിയാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കി. ഞായറാഴ്ച ലോക്ഡൗണ്‍ തുടരും. അടുത്ത ആഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നേക്കും. ബുധനാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും. കടകളുടെ പ്രവൃത്തി സമയം രാത്രി ഒന്‍പതുമണി വരെ നീട്ടി. സ്വാതന്ത്ര്യദിനത്തിലും അവിട്ടം ദിനത്തിലും (മൂന്നാം ഓണം) ലോക്ഡൗണ്‍ ഉണ്ടാകില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും. പകരം ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏര്‍പെടുത്താനാണു തീരുമാനം. നൂറില്‍ എത്ര പേര്‍ രോഗികള്‍ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലത്തു കടുത്ത നിയന്ത്രണവും കുറവുള്ള സ്ഥലങ്ങളില്‍ ഇളവും ഏര്‍പെടുത്തും. ചൊവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
എ,ബി,സി,ഡി കാറ്റഗറി തിരിച്ചുള്ള സംസ്ഥാന സര്‍കാരിന്റെ കോവിഡ് നിയന്ത്രണം ഫലംകണ്ടില്ലെന്ന് ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ആര്‍ടി-പിസിആര്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും സംസ്ഥാനം സന്ദര്‍ശിച്ച വിദഗ്ധ സമിതി റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

Keywords: Kerala revises COVID protocol, total lockdown to be in place only on Sundays, Thiruvananthapuram, News, Lockdown, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.