Against buffer zone | ബഫര്‍ സോണ്‍ സുപ്രീകോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കണമെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാതലിക് കൗണ്‍സില്‍ അസംബ്ളി പ്രമേയം

 


കണ്ണൂര്‍: (www.kvartha.com ബഫര്‍ സോണ്‍ സുപ്രീംകോടതി വിധി ജനവാസ കേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നിലപാട് തിരുത്തി പുന:പരിശോധനാ ഹര്‍ജി സമര്‍പിക്കണമെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാതലിക് കൗണ്‍സിലിന്റെ സംസ്ഥാന ജെനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
  
Against buffer zone | ബഫര്‍ സോണ്‍ സുപ്രീകോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കണമെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാതലിക് കൗണ്‍സില്‍ അസംബ്ളി പ്രമേയം

ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായി ഒഴിവാക്കി കൊണ്ട് ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതിനാവശ്യമായ ശുപാര്‍ശ നല്‍കാന്‍ സംസ്ഥാന സര്‍കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രമേയം വ്യക്തമാക്കി കൊണ്ട് കെ ആര്‍ എല്‍ സി ബി സി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പരിസ്ഥിതി ലോല സംരക്ഷണവും പരിപാലനവും അതീവ പ്രാധാന്യമുള്ളതാണെങ്കിലും ദശാബ്ദങ്ങളായി ഈ പ്രദേശത്ത് വസിക്കുന്ന മനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങളും അവകാശങ്ങളും ഭരണകൂടങ്ങളും നീതിന്യായ സംവിധാനങ്ങളും ഗൗരവപൂര്‍വം പരിഗണിക്കണമെന്ന് കഴിഞ്ഞദിവസം സമാപിച്ച കേരള റീജ്യയന്‍ ലാറ്റിന്‍ കാതലിക് കൗണ്‍സില്‍ ജെനറല്‍ അസംബ്ലി ആവശ്യപ്പെട്ടു.

പുനര്‍ഗേഹം പദ്ധതിയുടെ പേരില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ പരമ്പരാഗതമായി ജീവിച്ച് കടലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന തീരദേശവാസികളെ തീരത്തു നിന്നും ഒഴിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ഒഴിവാക്കണം. പുനര്‍ഗേഹം പദ്ധതി നിര്‍ത്തിവെച്ച് കേരളത്തിന്റെ വീരം സമ്പൂര്‍ണമായി സംരക്ഷിക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം.

2015- വിഴിഞ്ഞം തുറമുഖംനിര്‍മാണം ആരംഭിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പനത്തുറ മുതല്‍ വേളിവരെയുള്ള തീരപ്രദേശങ്ങളില്‍ കടല്‍തീരശോഷണം പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. നൂറ് കണക്കിന് വീടുകള്‍ തകര്‍ന്നു കഴിഞ്ഞു. അദാനിയുടെ വിഴിഞ്ഞം തുറമുഖപദ്ധതി അടിയന്തരിമായി നിര്‍ത്തിവയ്ക്കണം.

മത്സ്യബന്ധനമേഖലയില്‍ മണ്ണെണ്ണയ്ക്കു നല്‍കിവരുന്ന സബ്സിഡി നിലനിര്‍ത്തുക, ഓഖി ദുരന്തത്തില്‍പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ മറ്റുഭാരവാഹികളായ ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ജോസഫ് ജൂഡ്, ഫാ. പ്രസാദ് സി പ്രിയാന്‍, ബിഷപ് ഡോ.അലക്സ് വടക്കുംതല, ഫാ. തോമസ് തറയില്‍, പി ജെ തോമസ്, പുഷ്പ ക്രിസ്റ്റി, ഷിബു ജോസഫ്, എബി കുന്നേപറമ്പില്‍, ബെന്നി പാപ്പച്ചന്‍ തുടങ്ങിവരും പങ്കെടുത്തു.

Keywords: Kerala Region Latin Catholic Council Assembly resolution to file a review petition against the buffer zone Supreme Court verdict, Kannur, News, Environment, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia