Rain Alerts | തമിഴ്‌നാട് തീരം മുതല്‍ വിദര്‍ഭ തീരം വരെ ന്യൂനമര്‍ദപാത്തി; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം പുതുക്കി; 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

 


തിരുവനന്തപുരം: (www.kvartha.com) തമിഴ്‌നാട് തീരം മുതല്‍ വിദര്‍ഭ തീരം വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുടെ സ്വാധീനഫലമായി കേരളത്തില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മഴ ശക്തമാകാനുള്ള സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന മഞ്ഞ ജാഗ്രത ഉച്ചയോടെ ഏഴ് ജില്ലകളിലേക്ക് കൂടി നീട്ടുകയായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകള്‍ക്ക് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. 

അതേസമയം അടുത്ത മണിക്കൂറില്‍ കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ മഴ സാധ്യത ശക്തമാണെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. 

Rain Alerts | തമിഴ്‌നാട് തീരം മുതല്‍ വിദര്‍ഭ തീരം വരെ ന്യൂനമര്‍ദപാത്തി; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം പുതുക്കി; 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത


Keywords:  News, Kerala-News, Kerala, News-Malayalam, Weather-News, Weather, TVM, Alerts, Yellow Alerts, Climate, Kerala rain more power full, 7 districts have yellow alert today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia