Holiday | കനത്ത മഴ: വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍, അംഗണ്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ചയും അവധി
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും, നവോദയ സ്‌കൂളുകള്‍ക്കും പ്രവര്‍ത്തിക്കും
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങാന്‍ പാടില്ലെന്നും കലക്ടര്‍
കല്‍പറ്റ: (KVARTHA) കനത്ത മഴ (Heavy Rain) തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ (Wayanad District) പ്രൊഫഷനല്‍ കോളജുകള്‍ (Professional College) , അംഗണ്‍വാടികള്‍ (Anganwadi) , ട്യൂഷന്‍ സെന്ററുകള്‍ (Tuition Centre) ഉള്‍പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (Education Institutions) വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ച് കലക്ടര്‍ (Collector) .
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും (MRS), നവോദയ സ്‌കൂളുകള്‍ക്കും അവധി ഉണ്ടായിരിക്കില്ല. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും മഴയെ തുടര്‍ന്ന് അവധിയായിരുന്നു.
വയനാട്ടില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും പുഴയിലോ വെള്ളക്കെട്ടിലോ ഇറങ്ങാന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ വ്യാഴാഴ്ചയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനത്ത് വയനാട്ടില്‍ മാത്രമാണ് വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.