Bharat Jodo Yatra | ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ പ്രിയങ്ക ഗാന്ധി കേരളത്തിലെത്തുന്നു
Sep 21, 2022, 12:49 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ എഐസിസി ജനറല്‍ സെക്രടറി പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക് എത്തുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ വേണ്ടിയാണ് പ്രിയങ്ക കേരളത്തിലേക്ക് വരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.

പ്രിയങ്ക ഗാന്ധി യാത്രയില്‍ അണിചേരും. കേരളത്തില്‍ വച്ച് യാത്രയുടെ ഭാഗമാവാനാണ് പ്രിയങ്കയുടെ ശ്രമമെന്നും യാത്ര 275 കിലോമീറ്റര്‍ ദൂരം പിന്നിട്ടുവെന്നും ജയ്റാം രമേശ് വ്യക്തമാക്കി.
ഒക്ടോബര്‍ 17ന് നടക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ എല്ലാ പാര്‍ടി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്ര വിജയമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നായിരുന്നു ജയ്റാം രമേശിന്റെ മറുപടി.
അതേസമയം രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കൊച്ചിയില്‍ സചിന്‍ പൈലറ്റും അണി ചേര്‍ന്നു. രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് താത്പര്യമെന്ന് സചിന്‍ പൈലറ്റ് പറഞ്ഞു. പാര്‍ടി പ്രവര്‍ത്തകരുടെ വികാരമാണ് പി സി സികള്‍ വഴി എ ഐ സി സിയെ അറിയിച്ചത്. ഇനി തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഇതിനെ കുറിച്ച് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചുവെന്നും സചിന്‍ പൈലറ്റ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.