1000 മെഗാവാട്ടിലധികം ഉപയോഗം കൂടി, രാത്രി ഇ വി ചാർജിംഗും വില്ലനായി; വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി ജോസഫിന്റെ വിശദീകരണം
ADVERTISEMENT
● സംസ്ഥാന ആവശ്യത്തിന്റെ 25 ശതമാനം വൈദ്യുതി മാത്രമാണ് നിലവിൽ ഇവിടെ ഉത്പാദിപ്പിക്കുന്നത്.
● പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരിന്റെയും മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും വീഴ്ചകളെന്ന് ആരോപണം.
● മുൻപ് 4 രൂപയ്ക്ക് ലഭിച്ചിരുന്ന വൈദ്യുതി ഇപ്പോൾ 10 രൂപ നൽകിയാലും കിട്ടാത്ത അവസ്ഥയിലാണ്.
● റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കേസ് വാദിക്കുന്നു.
● ബ്രഹ്മപുരത്ത് അടക്കം പുതിയ പദ്ധതികൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാൽ വൈദ്യുതി ഒന്നിലേറെ സമയങ്ങളിൽ മുടങ്ങേണ്ട സാഹചര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ജനം സഹകരിക്കണമെന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരിനെയും മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയെയും പഴിചാരിയാണ് സണ്ണി ജോസഫ് സംസാരിച്ചത്.
ഉപയോഗം കൂടി; ഉത്പാദനം കുറവ്
വൈദ്യുതി എവിടെയെങ്കിലും പോയി മാർക്കറ്റിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നല്ലെന്നും, കൃത്യമായ കരാറുകളിൽ ഏർപ്പെടുകയും റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് 1000-ത്തിൽ അധികം മെഗാവാട്ട് വൈദ്യുതി ഉപയോഗം വർധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾകൂടുതലും ചാർജ് ചെയ്യുന്നത് രാത്രിയിലാണ്. ഇതും വൈദ്യുതി ഉപയോഗം വലിയ തോതിൽ കൂട്ടി. നമുക്ക് ആവശ്യമുള്ളതിന്റെ 25 ശതമാനം മാത്രമേ സംസ്ഥാനത്ത് സ്വന്തമായി ഉത്പാദിപ്പിക്കുന്നുള്ളൂ. ഇടുക്കിക്ക് ശേഷം പുതിയ പദ്ധതികളൊന്നും തുടങ്ങിയിട്ടില്ല.
ആണവ പദ്ധതിയെ കേരളം എതിർക്കുകയും ചെയ്യുന്നു. സോളാർ ഉപയോഗിക്കുന്നുണ്ടെങ്കിലും രാത്രി കാലത്ത് അത് സൂക്ഷിച്ചുവെക്കാൻ നിലവിൽ വഴിയില്ല. ബ്രഹ്മപുരത്ത് അടക്കം പുതിയ പദ്ധതികൾ തുടങ്ങുന്നുണ്ടെന്നും, ഹ്രസ്വ-ദീർഘകാല കരാറുകൾ ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് വിമർശനം
പ്രതിസന്ധിക്ക് കാരണം മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ കാലത്തുണ്ടായ വീഴ്ചകളാണെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. പിഴവ് സമ്മതിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. mമറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ ഉണ്ടാക്കിയത് ആര്യാടൻ മുഹമ്മദിന്റെ ദീർഘവീക്ഷണമായിരുന്നെന്നും എന്നാൽ റെഗുലേറ്ററി കമ്മീഷൻ ആ കരാർ റദ്ദാക്കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പഴയ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സർക്കാർ പ്രതിനിധിയും കമ്മീഷനിൽ ഉണ്ടായിട്ടും അന്ന് ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പോളിസി വിഷയങ്ങളിൽ സർക്കാരിന് ഇടപെടാമായിരുന്നിട്ടും ആറ് മാസം കഴിഞ്ഞാണ് മുൻ സർക്കാർ ഇടപെട്ടത്. അപ്പോഴേക്കും 4 രൂപയ്ക്ക് ലഭിച്ചിരുന്ന വൈദ്യുതി 10 രൂപയ്ക്ക് പോലും കിട്ടാത്ത സാഹചര്യമായി മാറി.
റദ്ദാക്കിയ ഈ കരാർ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിയിൽ കേസ് നടത്തുന്നുണ്ടെന്നും പ്രമുഖ അഭിഭാഷകൻ കപിൽ സിബലാണ് കേസ് വാദിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.
Article Summary: Minister Sunny Joseph blames previous govt for Kerala power crisis.
#SunnyJoseph #KeralaPowerCrisis #KSEB #PowerCutKerala #KeralaGovernment #MalayalamNews #ElectricityShortage #Trivandrum #Kvartha #AnjanaNews
