Arrested | നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസുകാരനും സുഹൃത്തും പിടിയില്‍
Aug 20, 2022, 18:19 IST
തൊടുപുഴ: (www.kvartha.com) നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പൊലീസുകാരനും സുഹൃത്തും പിടിയില്‍. ഇടുക്കി എആര്‍ കാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ എം ജെ ശാനവാസും സുഹൃത്ത് ശംനാസ് ശാജിയുമാണ് എക്‌സൈസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ 11.30 ഓടെ തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്.
ഇവരില്‍ നിന്നും 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു കാറും ബൈകും പിടിച്ചെടുത്തു. ലഹരി ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുഹൃത്തുക്കള്‍ വലയിലായത്.
Keywords: Kerala policeman arrested with MDMA, ganja in Idukki, Thodupuzha, News, Police, Drugs, Seized, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.