SWISS-TOWER 24/07/2023

Loan App Fraud | വ്യാജ വെബ് സൈറ്റ് വഴിയും വായ്‌പ തട്ടിപ്പിന് ഇരയാക്കാം; പൊലീസിന്‍റെ ഈ പ്രത്യേക വാട്സ് ആപ് നമ്പർ ഓർത്തുവെക്കൂ, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ കേരള പൊലീസിന്റെ പ്രത്യേക വാട്സ് ആപ് നമ്പർ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. നിരവധി പേരാണ് ലോൺ ആപിന്റെ പേരിൽ തട്ടിപ്പിന് ഇരയാകുന്നത്. ഏറ്റവും ഒടുവിലായി വ്യാജ വെബ്സൈറ്റ് വഴി ലോണിനു അപേക്ഷിച്ച കണ്ണൂർ ചൊക്ലി സ്വദേശിയായ യുവതിക്ക് 10,000 രൂപ നഷ്ടമായി.
 
Loan App Fraud | വ്യാജ വെബ് സൈറ്റ് വഴിയും വായ്‌പ തട്ടിപ്പിന് ഇരയാക്കാം; പൊലീസിന്‍റെ ഈ പ്രത്യേക വാട്സ് ആപ് നമ്പർ ഓർത്തുവെക്കൂ, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പ്രോസിസിംഗ് ഫീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്. ഓൺലൈനായി 10,000 രൂപ കൈപ്പറ്റുകയും പിന്നീട് ലോൺ അനുവദിക്കുകയോ, കൈപ്പറ്റിയ പണം തിരികെ നൽകുകയോ ചെയ്യാതെ
വഞ്ചിക്കപ്പെടുകയായിരുന്നു. കണ്ണൂർ താനെ സ്വദേശി അനധികൃത ലോൺ ആപിലൂടെ ലോൺ എടുക്കുകയും ലോൺ തുക മുഴുവനായും തിരിച്ചടച്ചിട്ടും ഭീഷണിയെതുടർന്ന് പൊലീസിൽ പരാതി നൽകുകയുമുണ്ടായി. നിരന്തരം ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പണം അടക്കാൻ ആവശ്യപ്പെടുകയായിരുന്നു.

തട്ടിപ്പ് ഇങ്ങനെ

നിരവധി വ്യാജ വെബ്സൈറ്റുകൾ വഴിയും, ലോൺ ആപ്പ് വഴിയും ചെറിയ പലിശ നിരക്കിൽ വായ്പ അനുവദിക്കാമെന്നും, ലോൺ പാസായിട്ടുണ്ടെന്നും മറ്റും വിശ്വസിപ്പിച്ച് വായ്പ ആവശ്യമുള്ളവരെക്കൊണ്ട് തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടിലേക്കോ, യു പി ഐ ഐഡിയിലേക്കോ പണം അടപ്പിച്ചും എടുത്ത ലോൺ തുക തിരിച്ചടച്ചാലും ഭീഷണിപ്പെടുത്തി ചതി ഒരുക്കുന്നതാണ് ഇത്തരക്കാരുടെ രീതി.

പ്രത്യേക വാട്സ്ആപ് നമ്പർ സംവിധാനം

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്ട്സ്ആപ്പ് നമ്പര്‍ സംവിധാനം നിലവിലുണ്ട . 24 മണിക്കൂറും പ്രവർത്തിക്കുന്ന '9497980900' എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും.

അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെകിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www(dot)cybercrime(dot)gov(dot)in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാനാവും. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകാൻ ശ്രമിക്കുക

Keywords: News-Malayalam-News, Kerala, Kerala-News, Loan App Fraud, Police WhatsApp, Cyber Fraud, Crime, Malayalam News, Kerala Police WhatsApp number to report loan app frauds.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia