മദ്യപിച്ച് അപകടകരമായ വിധത്തില്‍ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച ഐജിക്ക് സസ്‌പെന്‍ഷന്‍

 


കോട്ടയം: (www.kvartha.com 31.10.2017) മദ്യപിച്ച് അപകടകരമായ വിധത്തില്‍ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച ഐജിക്ക് സസ്‌പെന്‍ഷന്‍. ക്രൈംബ്രാഞ്ച് ഐജി ഐ.ജെ.ജയരാജനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഐജിയുടെ ഡ്രൈവറായ പോലീസുകാരനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഐജി നടത്തിയത് അച്ചടക്ക ലംഘനമാണെന്നും നടപടി വേണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം മുഖ്യമന്ത്രിയാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവമുണ്ടായത്. മദ്യപിച്ച് ഔദ്യോഗിക വാഹനത്തില്‍ കറങ്ങുകയായിരുന്ന ഐജിയെയും ഡ്രൈവറെയും കൊല്ലം അഞ്ചലില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഇരുവരും കാല് നിലത്തുറയ്ക്കാത്തനിലയിലായിരുന്നു. എന്നാല്‍ ഡ്രൈവര്‍ക്കെതിരെ മാത്രം പോലീസ് കേസെടുക്കുകയായിരുന്നു. ഐ ജിയുടെ സുഹൃത്തിന്റെ വീട്ടില്‍ സത്ക്കാരത്തില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു ഇരുവരും.

മദ്യപിച്ച് അപകടകരമായ വിധത്തില്‍ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച ഐജിക്ക് സസ്‌പെന്‍ഷന്‍

തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദേശപ്രകാരം വൈദ്യപരിശോധന നടത്തി ഇരുവര്‍ക്കെതിരേയും അന്വേഷണം നടത്തി. ഐജി ജയരാജ് മുന്‍പ് ട്രെയിന്‍ യാത്രയ്ക്കിടെ അമിതമായി മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.

Also Read:

നീതി ഇനിയും ലഭിച്ചില്ല! മുഖ്യമന്ത്രിയുടെ വേദിയില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചു, യുവാവ് പോലീസ് സ്‌റ്റേഷനില്‍ തോക്ക് ആവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala police officer suspended for drinking alcohol, Kottayam, News, Suspension, Chief Minister, Pinarayi vijayan, Report, Custody, Friends, Kerala, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia