Criticism | താടിയുള്ള അപ്പനെ പേടിയോ? വടകരയിലെ കാഫിര്‍ പോസ്റ്റുകാരനെ കണ്ടെത്താന്‍ കഴിയാത്തത്ര ദുര്‍ബലരോ കേരള പൊലീസ്; വിഷവിത്ത് വിതയ്ക്കുന്നവര്‍ അണിയറയില്‍ നില്‍ക്കുമ്പോള്‍ വടകര നല്‍കുന്ന സന്ദേശമെന്ത്?
കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ച് പൊലീസ് മഹ് സര്‍ തയാറാക്കിയിട്ടുണ്ട്
കെ കെ ലതികയെ പ്രതി ചേര്‍ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നുണ്ടെങ്കിലും പൊലീസ് ഇതുവരെ കേട്ട ഭാവം പോലും നടിച്ചിട്ടില്ല
നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട് കേസില്‍ സിപിഎം നേതാവ് കെ കെ ലതികക്കെതിരെ കേസെടുക്കാതെ പൊലീസ് പിന്‍മാറിയതോടെ ഇക്കാര്യത്തിലുള്ള ഒളിച്ചുകളി മറനീക്കി പുറത്തുവന്നുവെന്ന ആരോപണമാണ് ഉയരുന്നത്.
സ്‌ക്രീന്‍ ഷോടിന്റെ നിര്‍മാണത്തില്‍ മുന്‍ എംഎല്‍എ കൂടിയായ കെകെ ലതികക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ച് പൊലീസ് മഹ് സര്‍ തയാറാക്കിയിട്ടുണ്ട്. സ്‌ക്രീന്‍ ഷോട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലതിക ഫേസ് ബുക് പോസ്റ്റ് പിന്‍വലിച്ചിരുന്നു.
സിപിഎം സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രടറി പി മോഹനന്റെ സഹധര്‍മിണിയുമായ കെ കെ ലതികയെ പ്രതി ചേര്‍ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നുണ്ടെങ്കിലും പൊലീസ് ഇതുവരെ കേട്ട ഭാവം പോലും നടിച്ചിട്ടില്ല.
കാഫിര്‍ സ്‌ക്രീന്‍ ഷോട് കെ കെ ലതിക ഫേസ് ബുകില്‍ ഷെയര്‍ ചെയ്തിരുന്നു. സ്‌ക്രീന്‍ ഷോട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് ലതിക പോസ്റ്റ് പിന്‍വലിച്ചത്.
എന്നാല്‍ ഇടത് അനുകൂല സൈബര്‍ കേന്ദ്രങ്ങളില്‍ കാഫിര്‍ പോസ്റ്റ് വന്നത് ഒരു കേന്ദ്രത്തില്‍ നിന്നും അയച്ചുകൊടുത്തതിനെ തുടര്‍ന്നാണെന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ വ്യക്തമാവുമെന്നിരിക്കെ കേസ് അന്വേഷണ വിദഗ് ധരായ സൈബര്‍ പൊലീസിന് മാത്രം ഇതുവരെ മനസിലായിട്ടില്ല.
പോരാളി ഷാജിയെ കണ്ടെത്താന്‍ കഴിയാത്ത സിപിഎം ഇരുട്ടില്‍ തപ്പുന്നതുപോലെ കാഫിര്‍ പോസ്റ്റിട്ടത് ആരെന്ന് അറിയാന്‍ കഴിയാതെ കേസ് ഫയല്‍ മടക്കുകയാണ് കേരള പൊലീസും. താടിയുള്ള അപ്പനെ പേടിയുള്ളത് കൊണ്ടാണോ പൊലീസിന്റെ ഈ ഒളിച്ചുകളിക്ക് കാരണമെന്ന ചോദ്യവും ഉയരുന്നുണ്ട്.