Assault complaint | 'ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥന്‍ ഗാര്‍ഡ് ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിച്ചു; നിരസിച്ചപ്പോള്‍ കയ്യേറ്റം ചെയ്‌തെന്നും പരാതി'; എസ് ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

 


കൊച്ചി: (www.kvartha.com) ക്യാംപില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്‌മെന്റ് ക്യാംപ് ആയ പോത്താനിക്കാടാണു പരാതിക്കിടയാക്കിയ സംഭവം നടന്നത്.

Assault complaint | 'ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥന്‍ ഗാര്‍ഡ് ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിച്ചു; നിരസിച്ചപ്പോള്‍ കയ്യേറ്റം ചെയ്‌തെന്നും പരാതി'; എസ് ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥന്‍ ഗാര്‍ഡ് ഡ്യൂടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ആവശ്യം നിരസിച്ചപ്പോള്‍ മേലുദ്യോഗസ്ഥന്‍ കയ്യേറ്റം നടത്തിയെന്നാണ് പരാതി.

ഇതു സംബന്ധിച്ച അന്വേഷണത്തിന് കമാന്‍ഡന്റ് ജോസ് വി ജോര്‍ജാണ് ഉത്തരവിട്ടിരിക്കുന്നത്. ആക്രമണത്തിന് ഇരയായ പൊലീസുകാരന്‍ കഴിഞ്ഞ 24നു നല്‍കിയ പരാതിയിലാണു നടപടി. കമാന്‍ഡന്റിന്റെ ഉത്തരവില്‍ പ്രതിസ്ഥാനത്തുള്ള സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നേരത്തെയും സമാന ആരോപണം വന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍.

Keywords: Kerala Police Assault complaint against SI: Order of investigation, Kochi, News, Police, Complaint, Probe, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia