Result Announced | സംസ്ഥാനത്തെ രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറി, വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 39,242 പേര്‍

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ 2023-24 അകാഡമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറി, വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെകന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെകന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 39,242 പേര്‍. ഇത്തവണ മുഴുവന്‍ മാര്‍ക്കും ലഭിച്ചത് 5 പേര്‍ക്ക്.

Result Announced | സംസ്ഥാനത്തെ രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറി, വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 39,242 പേര്‍

കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്. 71.42 ആണ് വി എച് എസ് ഇ വിജയശതമാനം. വി എച് എസ് ഇലും വിജയശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. നാലുമണിക്ക് ശേഷം ഫലം അറിയാം

വിദ്യാര്‍ത്ഥി ജീവിതത്തിന്റെ വഴിത്തിരിവായി കണക്കാക്കുന്നതും സ്‌കൂള്‍ ജീവിതത്തിന്റെ അവസാനവുമാണ് ഹയര്‍ സെകന്‍ഡറി വിദ്യാഭ്യാസമെന്ന് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. മികച്ച ഗുണനിലവാരത്തോടെ ഹയര്‍സെകന്‍ഡറി പഠനം പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളെ ഉന്നത പഠനത്തിനായി ഒരുക്കുകയെന്നതാണ് ലക്ഷ്യം. 

മികച്ച രീതിയില്‍ അധ്യയനം നടന്ന വര്‍ഷമാണ് 2023-24 എന്നും മന്ത്രി പറഞ്ഞു. വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് മന്ത്രി അഭിനന്ദനം അറിയിച്ചു. പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നിരാശ വേണ്ടെന്നും വീണ്ടും വിജയിക്കാമെന്നും മന്ത്രി പറഞ്ഞു. സേ പരീക്ഷയുടെ വിജ്ഞാപനവും ഇപ്പോള്‍ തന്നെ പുറത്തിറക്കും.

നാല് ലക്ഷത്തി നാല്‍പത്തിയൊന്നായിരത്തി ഒരുന്നൂറ്റി ഇരുപത് വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 29,300 പേരാണ് വി എച് എസ് ഇ പരീക്ഷ എഴുതിയത്. ഏപ്രില്‍ മൂന്നിനാണ് ഹയര്‍സെകന്‍ഡറി മൂല്യ നിര്‍ണയ കാംപ് തുടങ്ങിയത്. 77 കാംപകളില്‍ 25000 ത്തോളം അധ്യാപകര്‍ പ്ലസ് വണ്‍ പ്ലസ് ടു മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തു. വൊകേഷനല്‍ ഹയര്‍സെകന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27798 കുട്ടികളും 1,502 കുട്ടികള്‍ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.

പരീക്ഷാ ഫലം അറിയാനുള്ള വെബ് സൈറ്റുകള്‍

ഹയര്‍ സെകന്‍ഡറി പരീക്ഷാ ഫലം www(dot)prd(dot)kerala(dot)gov(dot)in, www(dot)keralaresults(dot)nic(dot)in, www.result.kerala.gov.in, www(dot)examresults(dot)kerala(dot)gov(dot)in, www(dot)results(dot)kite(dot)kerala(dot)gov(dot)in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപിലും ലഭ്യമാകും.

വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി പരീക്ഷാഫലം www(dot)keralaresults(dot)nic(dot)in, www(dot)vhse(dot)kerala(dot)gov(dot)in, www(dot)results(dot)kite(dot)kerala(dot)gov(dot)in, www(dot)prd(dot)kerala(dot)gov(dot)in, www(dot)examresults(dot)kerala(dot)gov(dot)in, www(dot)results(dot)kerala(dot)nic(dot)in എന്നീ വെബ്‌സൈറ്റുകളിലും  PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.

Keywords: Kerala Plus Two VHSE Exam Results Announced, Thiruvananthapuram, News, Education, Kerala Plus Two VHSE Exam Results Announced, Students, Minister, V Sivan Kutty, Media, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia