എയിംസ് ആരംഭിക്കുന്ന ആദ്യ പട്ടികയില്‍ കേരളം പുറത്ത്

 


ADVERTISEMENT

തിരുവനന്തപുരം:(www.kvartha.com 08.10.2015) സംസ്ഥാനത്ത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആരംഭിക്കുന്ന ആദ്യ പട്ടികയില്‍ കേരളം പുറത്ത്. കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ രാജ്യത്തെ മറ്റു മൂന്ന് എയിംസുകള്‍ക്കു കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.

ആന്ധ്രാപ്രദേശിലെ മംഗളഗിരി, മഹാരാഷ്ട്രയിലെ നാഗ്പൂര്‍, ബംഗാളിലെ കല്യാണി എന്നിവിടങ്ങളില്‍ എയിംസ് സ്ഥാപിക്കാനുള്ള 4949 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. എയിംസില്‍ 960 കിടക്കകളുള്ള ആശുപത്രി, മെഡിക്കല്‍ കോളജ്, ആയുഷ് ബ്ലോക്ക്, നഴ്‌സിങ് കോളജ്, ഹോസ്റ്റല്‍, ഓഡിറ്റോറിയം തുടങ്ങിയവ വിവിധ സ്ഥാപനങ്ങളുണ്ടാകും. അഞ്ചുവര്‍ഷത്തിനകം ഇവ പ്രവര്‍ത്തനം ആരംഭിക്കും.

എയിംസ് ആരംഭിക്കുന്ന ആദ്യ പട്ടികയില്‍ കേരളം പുറത്ത്
Keywords: Thiruvanathapuram, Kerala, Medical, AIIMS, All India Institute Of Medical Sciences
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia