മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴയും രണ്ടു വര്‍ഷം വരെ തടവും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.07.2020) മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴയും രണ്ടു വര്‍ഷം വരെ തടവും ലഭിക്കാം. ഭേദഗതി ചെയ്ത കേരള സംസ്ഥാന പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിലാണ് മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പുതിയ പിഴ പ്രഖ്യാപിച്ചത്. പൊതു സ്ഥലങ്ങളില്‍ ആറ് അടി അകലം പാലിക്കണം. ഒരു വര്‍ഷത്തേക്കോ മറ്റൊരു വിജ്ഞാപനം വരുന്നതുവരെയോ ഈ നിയമം ബാധകമാണ്.

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴയും രണ്ടു വര്‍ഷം വരെ തടവും


പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിലെ വിജ്ഞാപനത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
  • പൊതു സ്ഥലങ്ങളില്‍, ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍, വാഹനങ്ങളില്‍, ആളുകള്‍ കൂടി ചേരുന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധം. 6 അടി അകലം പാലിക്കണം.

  • കല്യാണങ്ങള്‍ക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയത്ത് 20 പേരും മാത്രം.
  • സമരങ്ങള്‍, കൂടി ചേരലുകള്‍ തുടങ്ങിയവയ്ക്ക് മുന്‍കൂര്‍ അനുമതി വേണം. അനുമതി കിട്ടിയാല്‍ 10 പേര്‍ക്ക് മാത്രം. പങ്കെടുക്കാം.

  • പൊതു സ്ഥലങ്ങളില്‍ തുപ്പാന്‍ പാടില്ല.

  • കേരളത്തിലേക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത
    പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.
  • കടകളിലും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളിലും ഒരു സമയം 25 ൽ കൂടുതൽ ആളുകൾ ഉണ്ടാകരുത്. കടയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് സാനിറ്റൈസറുകൾ ലഭ്യമാക്കണം.
Keywords: Kerala, News, corona, COVID-19, Lockdown, Diseased, Virus, Mask, Fine, Imprisonment, People, State, Government, Kerala Ordinance makes masks compulsory; Rs 10,000 fine and 2 years in jail for violation.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia