SWISS-TOWER 24/07/2023

Bakrid Holiday | ബലിപെരുന്നാളിന് 29നും പൊതു അവധി നല്‍കണം; കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

 


തിരുവനന്തപുരം: (www.kvartha.com) ഈ വര്‍ഷത്തെ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ജൂണ്‍ 28ന് സര്‍കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത് നിലനിര്‍ത്തിക്കൊണ്ട് തന്നെ പെരുന്നാള്‍ ദിനമായ 29നും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്. 
Aster mims 04/11/2022

28നാണ് നേരത്തെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മുസ്ലിംകള്‍ ദുല്‍ഹിജ്ജ 10ന് ആചരിക്കുന്ന ബലി പെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ചയായാണ് കേരളത്തിലെ ഖാസിമാര്‍ ഐക്യ കണ്‌ഠേന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചരത്തില്‍ പെരുന്നാള്‍ ദിനത്തില്‍ അവധിപ്രഖ്യാപിക്കണമെന്നാണ് നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് പെരുന്നാള്‍ ദിനത്തെ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ജൂണ്‍ 28ലെ അവധി നിലനിര്‍ത്തിക്കൊണ്ട് 29നും അവധി നല്‍കാന്‍ ആവശ്യപ്പെട്ടത്.

Bakrid Holiday | ബലിപെരുന്നാളിന് 29നും പൊതു അവധി നല്‍കണം; കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി


Keywords:  News, Kerala, Kerala-News, Religion, Religion-News, Sheikh Abubakr Ahmad, Bakrid Holiday, Kerala, Muslim, Jamaat, Petition, Chief Minister, Kanthapuram A P Aboobacker Musliyar,  Kerala Muslim Jamaat Submitted Petition to Chief Minister for requesting Bakrid Holiday Extended to June 29. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia