കേരളത്തില്‍ പെന്‍ഷന്‍ പ്രായം 58​ ആയി ഉയര്‍ത്തും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


സ്വന്തം ലേഖകന്‍
കേരളത്തില്‍ പെന്‍ഷന്‍ പ്രായം 58​ ആയി ഉയര്‍ത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം വീണ്ടും ഉയര്‍ത്തുന്നു. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കാനുളള​പ്രായം 58 ആക്കി ഉയര്‍ത്താന്‍ ഏകദേശ ധാരണയായി. നിലവില്‍  56 ആണ് പെന്‍ഷന്‍ പ്രായം. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്ത ബഡ്ജറ്റിലോ നവംബറിലോ ഉണ്ടാവും.

സര്‍ക്കാര്‍  ജോലിക്ക് അപേക്ഷിക്കാനുളള പ്രായം രണ്ടു വര്‍ഷംകൂടി  വര്‍ദ്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. നിലവില്‍  36 ആണ് ജനറല്‍ വിഭാഗത്തിലുളളവര്‍ക്ക് പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം . ഇത് 38 ആക്കി ഉയര്‍ത്തും. ഇതോടെ പിന്നാക്ക വിഭാഗങ്ങളുടെ പ്രായം 39ല്‍ നിന്ന് 41 ആയി ഉയരും.എസ്.സി- എസ്. ടി വിഭാഗങ്ങള്‍ക്ക്  അപേക്ഷിക്കാനുളള പ്രായം  41ല്‍ നിന്ന് 43 ആയി ഉയര്‍ത്തും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് ആനുപാധികമായാണ് ജോലിക്ക് അപേക്ഷിക്കാനുളള പ്രായപരിധിയിലും മാറ്റം വരുത്തുന്നത്.

സംസ്ഥാനത്തെ യുവജന സംഘടനകള്‍ പെന്‍ഷന്‍ പ്രായം  ഉയര്‍ത്തുമ്പോള്‍ സമര കോലാഹലങ്ങളുമായി രംഗത്തിറങ്ങി ക്രമസമാധാന നില തകരാറിലാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ ആശങ്ക. എന്നാല്‍ പെന്‍ഷന്‍ പ്രായം 56 ആക്കിയപ്പോള്‍ കാര്യമായ എതിര്‍പ്പുകളുണ്ടായില്ല. ഇതോടെയാണ് പെന്‍ഷന്‍ പ്രായം വീണ്ടും വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സജീവമായി ആലോചിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വരുന്ന നവംബറില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന തീരുമാനം കൈക്കൊളളാനാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നവംബറില്‍    ഒട്ടേറെ ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ്  ആ മാസം തന്നെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്ന തീരുമാനം ആലോചിക്കുന്നത്. ഇതിന് സാധിച്ചില്ലെങ്കില്‍ അടുത്ത ബഡ്ജറ്റില്‍ പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്തിക്കൊണ്ടുളള പ്രഖ്യാപനം നടത്തും. രണ്ടു വര്‍ഷം പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളാണ് സര്‍ക്കാരിന്   ലഭിക്കുക.

SUMMARY: The Kerala government move to raise retirement age of its employees from 56 to 58.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia