SWISS-TOWER 24/07/2023

കേരള എം എല്‍ എമാരുടെ വേതനം 1000 രൂപ; അലവന്‍സ് അടക്കം കിട്ടുന്നത് എത്രയാണെന്നറിയോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.06.2016) കേരളത്തില്‍ നിയമസഭാംഗമാകുന്നവര്‍ക്കു ശമ്പളമായി കിട്ടുന്നത് 1000 രൂപ. അലവന്‍സും അടക്കം പ്രതിമാസം 39,500 രൂപ ലഭിക്കും. എംഎല്‍എ ആയ ശേഷം പരാജയപ്പെട്ടാല്‍ അടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കും.

വീണ്ടും ജയിച്ചാല്‍ എംഎല്‍എയുടെ ശമ്പളം മാത്രം. ശമ്പളവും പെന്‍ഷനും ഒരുമിച്ചു കിട്ടില്ല. സിറ്റിങ് ഫീ, മെഡിക്കല്‍ / യാത്രാ ആനുകൂല്യങ്ങള്‍ വേറെയും. അതിന് പുറമെ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ കവിയാത്ത സര്‍ക്കാര്‍ ജീവനക്കാരനെ സ്റ്റാഫായി നിയമിക്കാം. ഇതിനു പുറമെ 12,500 രൂപ ശമ്പളത്തില്‍ രണ്ടു പേരെ താല്‍ക്കാലികമായി നിയമിക്കാം.

എം എല്‍ എയുടെ പ്രതിമാസ വേതനം: 1000 രൂപ, നിയോജകമണ്ഡല അലവന്‍സ്: 12,000 രൂപ, ഫോണ്‍ അലവന്‍സ്: 7500 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ്: 1000 രൂപ, സംപ്ച്വറി അലവന്‍സ്: 3000 രൂപ, മിനിമം ടിഎ: 15,000 രൂപ. ആകെ: 39,500 രൂപ

മെഡിക്കല്‍ എത്രവേണമെങ്കിലും (എംഎല്‍എയ്ക്കും കുടുംബത്തിനും മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എത്ര വേണമെങ്കിലും). ഇതിന് പുറമെ യാത്രാ ആനുകൂല്യങ്ങളുമുണ്ട്. സിറ്റിങ് ഫീ നിയമസഭ കൂടുമ്പോഴും നിയമസഭാ കമ്മിറ്റികളില്‍ പങ്കെടുക്കുമ്പോഴും കേരളത്തിനകത്ത് 750 രൂപയും കേരളത്തിനു പുറത്ത് 900 രൂപയും.

* റോഡ് യാത്രയ്ക്ക് ഒരു കിലോമീറ്ററിന് കേരളത്തിനകത്ത് ഏഴുരൂപയും കേരളത്തിനു പുറത്ത് ആറുരൂപയും ബത്ത.
* റെയില്‍വേ യാത്രയ്ക്കു കിലോമീറ്ററിനു 25 പൈസ ഇന്‍സിഡന്‍ഷ്യല്‍ എക്‌സ്‌പെന്‍സ്
*പ്രതിവര്‍ഷം 2.75 ലക്ഷം രൂപയുടെ യാത്രാ കൂപ്പണ്‍ (റെയില്‍വേ/ ഇന്ധനം)
*റെയില്‍വേയുടെ ഏതു ക്ലാസിലും എംഎല്‍എയുടെ ഭാര്യ/ ഭര്‍ത്താവ്, മറ്റൊരു സഹായി എന്നിവര്‍ക്കു യാത്ര ചെയ്യാം.
*കെഎസ്ആര്‍ടിസി ബസ്/ ജലഗതാഗത വാഹനങ്ങള്‍ എന്നിവയില്‍ സൗജന്യ യാത്ര.

എം എല്‍ എമാരുടെ പെന്‍ഷന്‍

രണ്ടുവര്‍ഷത്തില്‍ താഴെ എംഎല്‍എ ആയിരുന്നവര്‍ക്ക്: 6,000 രൂപ, രണ്ടുവര്‍ഷം വരെ: 7000 രൂപ, മൂന്നുവര്‍ഷം വരെ: 8000 രൂപ, നാലുവര്‍ഷം വരെ: 9000 രൂപ, അഞ്ചുവര്‍ഷം വരെ: 10,000 രൂപ, അഞ്ചുവര്‍ഷത്തിനു മുകളില്‍ ഓരോ വര്‍ഷത്തിനും 750 രൂപ  അധികമായി ലഭിക്കും.

70 വയസ്സ് കഴിഞ്ഞവര്‍ക്കു പെന്‍ഷനോടൊപ്പം 2,500 രൂപ കൂടുതല്‍ ലഭിക്കും. 80 കഴിഞ്ഞവര്‍ക്ക് 3,000 രൂപ. 90 കഴിഞ്ഞവര്‍ക്ക് 3,500 രൂപ എന്നീ ക്രമത്തില്‍ അധികം ലഭിക്കും. എല്ലാം കൂടി ഒരാള്‍ക്കു ലഭിക്കാവുന്ന പരമാവധി പെന്‍ഷന്‍ 35,000 രൂപ.

കേരള എം എല്‍ എമാരുടെ വേതനം 1000 രൂപ; അലവന്‍സ് അടക്കം കിട്ടുന്നത് എത്രയാണെന്നറിയോ?അഞ്ചുലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പ. പത്തുലക്ഷം രൂപയുടെ 4 ശതമാനം പലിശനിരക്കിലുള്ള ഭവന വായ്പ. പ്രതിവര്‍ഷം 15,000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങാം. (ഭവന/വാഹന വായ്പ സാമാജികനായിരിക്കുന്ന കാലാവധിക്കുള്ളില്‍ അടച്ചുതീര്‍ക്കണം)

Keywords: Thiruvananthapuram, Kerala, MLA, Salary, Assembly, Government, LDF, UDF, NDA, Allowance.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia