ബിരുദം കഴിഞ്ഞവർക്ക് കേരള മീഡിയ അകാഡെമി ഒരു വർഷത്തെ ഡിപ്ലോമ പിജി കോഴ്സുകളിലേക് അപേക്ഷ ക്ഷണിച്ചു; അവസാന തിയതി ആഗസ്റ്റ് 21

 


കൊച്ചി: (www.kvartha.com 17.08.2021) ബിരുദം കഴിഞ്ഞവർക്ക് കേരള മീഡിയ അകാഡെമി ഒരു വർഷത്തെ ഡിപ്ലോമ പിജി കോഴ്സുകളിലേക് അപേക്ഷ ക്ഷണിച്ചു.

ജേണലിസം ആൻഡ് കമ്യൂണികേഷൻ, ടിവി ജേണലിസം, പിആർ ആൻഡ് അഡ്വർടൈസിങ് കോഴ്സുകളാണുള്ളത്. അപേക്ഷകർക്ക് ഈ വർഷം മേയ് 31ന് 35 വയസ് കവിയരുത്. പട്ടിക ജാതി (ഒ ഇ സി) വിഭാഗക്കാർക് രണ്ട് വർഷം ഇളവുണ്ട്. ഇവർക്ക് ഫീസിനും ഇളവുണ്ടാവും. അവസാന തിയതി ആഗസ്റ്റ് 21 ആണ്.

ബിരുദം കഴിഞ്ഞവർക്ക് കേരള മീഡിയ അകാഡെമി ഒരു വർഷത്തെ ഡിപ്ലോമ പിജി കോഴ്സുകളിലേക് അപേക്ഷ ക്ഷണിച്ചു; അവസാന തിയതി ആഗസ്റ്റ് 21

ഓൺലൈൻ അഭിരുചിപരീക്ഷ, ഇന്റർവ്യൂ വഴിയാണു പ്രവേശനം. വിശദ വിവരങ്ങൾക്കും അപേക്ഷയ്ക്കും www(dot) keralamediaacademy(dot)org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷാഫീസ് 300 രൂപ (പട്ടിക, ഒഇസി വിഭാഗക്കാർക്ക് 150 രൂപ). ഇ-ട്രാൻസ്ഫർ / ജി-പേ / ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഫോൺ: 0484 2422275


Keywords:  Kerala, News, Ernakulam, Online, Kerala Media Academy invites applications for one year Diploma PG Courses.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia