Strike | സംസ്ഥാനത്തെ എല്‍പിജി സിലിന്‍ഡര്‍ ട്രക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; പാചകവാതക വിതരണം മുടങ്ങാന്‍ സാധ്യത

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ എല്‍പിജി സിലിന്‍ഡര്‍ ട്രക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. നവംബര്‍ അഞ്ചുമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ച് വേതന വര്‍ധനവും ഉള്‍പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

എല്‍പിജി ട്രക് തൊഴിലാളികളുടെ സൂചന പണിമുടക്ക് കാരണം സംസ്ഥാനത്ത് ശനിയാഴ്ച (14.10.2023) രാവിലെ പാചക വാതക വിതരണം തടസ്സപെട്ടിരുന്നു. തൊഴിലാളികള്‍ രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് സൂചന സമരം നടത്തിയത്.

ഡിസംബറില്‍ വേതന കരാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരമായില്ല. ഇത് സംബന്ധിച്ച് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ട്രക് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാനത്ത് പാചക വാതക വിതരണം സ്തംഭിക്കും.

Strike | സംസ്ഥാനത്തെ എല്‍പിജി സിലിന്‍ഡര്‍ ട്രക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; പാചകവാതക വിതരണം മുടങ്ങാന്‍ സാധ്യത
 


Keywords: News, Kerala, Kerala-News, Business-News, Kerala News, LPG, Cylinder, Truck Drivers, Strike, Next Month, Kerala: LPG cylinder truck drivers go on strike from next month.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia