ED Notice | ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് ഇഡി നോടീസ്; ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദേശം

 


കൊച്ചി: (www.kvartha.com) മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടറി ആയിരുന്ന എം ശിവശങ്കറിന് ലൈഫ് മിഷന്‍ കേസില്‍ ഇഡി നോടീസ്. ലൈഫ് മിഷന്‍ കേസ് ഇ ഡി ഊര്‍ജിതമാക്കിയതിന്റെ ഭാഗമായാണ് നോടീസ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം.

കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിനെയും പിഎസ് സരിത്തിനെയും ഒരുമിച്ചിരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ വിളിപ്പിക്കുന്നത്. മൂന്നു മില്യന്‍ ഡോളറിന്റെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് സ്വപ്നയും സരിത്തും മൊഴി നല്‍കിയതെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ED Notice | ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് ഇഡി നോടീസ്; ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദേശം

ചൊവ്വാഴ്ചയാണ് ശിവശങ്കര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുക. അതിനാല്‍ ഇഡിക്കു മുന്നില്‍ ഹാജരാകുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Kerala Life Mission scam: ED asks Sivasankar to appear before agency on his retirement day, Kochi, News, Notice, Retirement, Office, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia