മുദ്രാവാക്യം വിളിയും ഹാരവുമായി പ്രവര്‍ത്തകര്‍; പാര്‍ട്ടി ആസ്ഥാനത്തേക്ക് പോയത് റോഡ് ഷോയായി പ്രത്യേക വാഹനത്തില്‍; ബിജെപി സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റെടുക്കുന്ന കെ സുരേന്ദ്രന് തിരുവനന്തപുരത്ത് വന്‍ വരവേല്‍പ്പ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 22.02.2020) ബിജെപിയുടെ നിയുക്ത സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തിരുവനന്തപുരത്ത് വന്‍ വരവേല്‍പ്പ്. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനിലേക്ക് എത്തിയ സുരേന്ദ്രന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. റോഡ് ഷോയായി പ്രത്യേക വാഹനത്തിലാണ് പുതിയ അധ്യക്ഷന്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് പോയത്.

ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങ്. വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ സുരേന്ദ്രനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. എംഎല്‍എ ഒ രാജഗോപാല്‍ ,ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും ബിജെപി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.

മുദ്രാവാക്യം വിളിയും ഹാരവുമായി പ്രവര്‍ത്തകര്‍; പാര്‍ട്ടി ആസ്ഥാനത്തേക്ക് പോയത് റോഡ് ഷോയായി പ്രത്യേക വാഹനത്തില്‍; ബിജെപി സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റെടുക്കുന്ന കെ സുരേന്ദ്രന് തിരുവനന്തപുരത്ത് വന്‍ വരവേല്‍പ്പ്

പ്രത്യേക താല്‍പര്യപ്രകാരം പിപി മുകുന്ദന്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യവും ഉണ്ട്. അഭിവാദ്യം അര്‍പ്പിച്ചുള്ള മുദ്രാവാക്യം വിളികളുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ പ്രവര്‍ത്തകരുടെ അകമ്പടിയില്‍ പുറത്തേക്ക് വന്ന സുരേന്ദ്രനെ വാഹനങ്ങളുടെ അകമ്പടിയോടെ പാര്‍ട്ടി ആസ്ഥാനത്തെത്തിച്ചു. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം സ്വീകരണ പരിപാടിയിലും പങ്കെടുക്കും.

10.30മണിക്ക് ഗവ. ലോ കോളജിന് സമീപം കുന്നുകുഴിയിലുള്ള പാര്‍ട്ടി അസ്ഥാനത്തുവെച്ച് നടക്കുന്ന ചടങ്ങിലാണ് സുരേന്ദ്രന്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക. മദ്ധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ചടങ്ങിന് സാക്ഷ്യം വഹിക്കും.

നീണ്ട ഇടവേളക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് കേരളത്തില്‍ ബിജെപിക്ക് അധ്യക്ഷനെ ലഭിക്കുന്നത്. കെ സുരേന്ദ്രന്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍ അത് കേരളാ ബിജെപിയില്‍ തലമുറ മാറ്റത്തിന്റെ കൂടി തുടക്കമാകും. പിഎസ് ശ്രീധരന്‍ പിള്ള സ്ഥാനമൊഴിഞ്ഞ് ഒരു ഇടവേളക്ക് ശേഷമാണ് കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.

മിസോറാം ഗവര്‍ണറായി പി എസ് ശ്രീധരന്‍ പിള്ളയെ നിയമിച്ച ശേഷം ബി ജെ പി സംസ്ഥാന അധ്യക്ഷ പദവി മാസങ്ങളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. എ എന്‍ രാധാകൃഷ്ണന്റെയും കുമ്മനം രാജശേഖരന്റെയുമുള്‍പ്പെടെയുള്ള പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും, ഒടുവില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന് നറുക്ക് വീഴുകയായിരുന്നു.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് സുരേന്ദ്രനെ ബി ജെ പി അധ്യക്ഷനാക്കിയത്. സംസ്ഥാന ബി ജെ പിയെ ശക്തമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ബി ജെ പി ഏറ്റെടുത്തിട്ടുള്ള ജനകീയ സമരങ്ങളുടെയെല്ലാം മുന്‍പന്തിയില്‍ സുരേന്ദ്രന്‍ ഉണ്ടായിരുന്നു.

ശബരിമല യുവതി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി 22 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് മൂന്ന് ലക്ഷത്തോളം വോട്ട് നേടിയിരുന്നു. കൂടാതെ കോന്നി ഉപതിരഞ്ഞെടുപ്പില്‍ 40,000ത്തോളം വോട്ട് നേടിയിരുന്നു.

സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് കെ സുരേന്ദ്രന്‍. കേന്ദ്രനേതൃത്വവും ആര്‍എസ്എസുമായുളള വിശദ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഭാരവാഹി നിര്‍ണയം പൂര്‍ത്തിയാക്കുക. ഫെബ്രുവരി 29 നകം ഭാരവാഹി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നതാണ് കേന്ദ്രനിര്‍ദേശം. അതുകൊണ്ടു തന്നെ ഒരാഴ്ചയ്ക്കുള്ളില്‍ ഭാരവാഹികളെ തീരുമാനിച്ചേക്കുമെന്നാണ് സൂചന.

Keywords:  Kerala: K Surendran to take charge as BJP state President Today, Thiruvananthapuram, News, Politics, BJP, K. Surendran, Vehicles, Leaders, O Rajagopal, Sabarimala Temple, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script