K-Rice | 'ഭാരത് അരിക്ക്' എതിരാളിയായി കേരളത്തിന്റെ 'കെ-അരി'! ജയയും കുറുവയും മട്ടയും കുറഞ്ഞവിലയിൽ! നിരക്കുകൾ, എവിടെ നിന്ന് വാങ്ങാം, ഓരോ കുടുംബത്തിനും എത്ര വീതം ലഭിക്കും, അറിയേണ്ടതെല്ലാം

 


തിരുവനന്തപുരം: (KVARTHA) കേന്ദ്രത്തിന്റെ 'ഭാരത് അരിക്ക്' എതിരാളിയായി കേരളത്തിന്റെ സ്വന്തം 'കെ-അരി' ബുധനാഴ്ച (13.03.2024) മുതൽ വിപണിയിലേക്ക്. ശബരി കെ-റൈസ് എന്ന പേരിലാണ് അരിയെത്തുക. സംസ്ഥാനത്തെ അരിയുടെ ശരാശരി ചില്ലറ വില കിലോയ്ക്ക് 43 രൂപയാണ്. ഈ സാഹചര്യത്തിൽ കുറഞ്ഞവിലയിൽ അരി ലഭിക്കുന്നത് സാധാരണക്കാർക്ക് ആശ്വാസമാകും.

K-Rice | 'ഭാരത് അരിക്ക്' എതിരാളിയായി കേരളത്തിന്റെ 'കെ-അരി'! ജയയും കുറുവയും മട്ടയും കുറഞ്ഞവിലയിൽ! നിരക്കുകൾ, എവിടെ നിന്ന് വാങ്ങാം, ഓരോ കുടുംബത്തിനും എത്ര വീതം ലഭിക്കും, അറിയേണ്ടതെല്ലാം

നിരക്ക്

ജയ, കുറുവ, മട്ട അരികൾ വിപണിയിൽ ലഭ്യമാകും. ജയ അരി 29 രൂപയ്ക്കും മട്ട കുറുവ അരി ഇനങ്ങൾ 30 രൂപയ്ക്കുമാണ് വിൽക്കുക. ഏത് അരി ഇനം വേണമെന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം.

ഇവിടെ നിന്ന് വാങ്ങാം

സപ്ലൈകോ സ്റ്റോറുകൾ വഴിയും മാവേലി സ്റ്റോർ വഴിയുമാണ് അരി വിതരണം ചെയ്യുക. ഓരോ റേഷൻ കാർഡിനും ഒരു മാസം അഞ്ച് കിലോ വീതം അരി ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നിരുന്നാലും ശബരി കെ റൈസ് മാവേലി സ്റ്റോറുകളില്‍ എത്താന്‍ വൈകുമെന്ന് റിപ്പോർട്ടുകളുണ്ട്. ആദ്യഘട്ടത്തിൽ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മാത്രമായിരിക്കും വിതരണമെന്നാണ് വിവരം.

ഭാരത് അരിക്ക് ബദലോ?

റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അതേ അരിയാണ് കേന്ദ്ര സർക്കാർ ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നതെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ഒരു കിലോയ്ക്ക് 29 രൂപയ്ക്കാണ് 'ഭാരത് അരി' പുറത്തിറക്കിയത്. ഇതേ അരി നാഫെഡ് അടക്കം സ്ഥാപനങ്ങൾ വാങ്ങുന്നത് 18.59 രൂപക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വിൽക്കുന്നതെന്നാണ് ആക്ഷേപം. എന്നാൽ, 9.50 രൂപ മുതൽ 11.11 രൂപവരെ ബാധ്യത ഏറ്റെടുത്താണു ശബരി കെ-റൈസ് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്.

Keywords: Sabari K Rice, Malayalam News, Ration, Maveli Store, News, News-Malayalam-News, Kerala, Kerala-News, Kerala introduces 'Sabari K Rice'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia