Remanded | ഇലന്തൂര്‍ നരബലിക്കേസിലെ മൂന്നു പ്രതികളെയും 24 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; അഡ്വ. ആളൂരിന് കോടതിയുടെ താക്കീത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ഇലന്തൂര്‍ നരബലിക്കേസിലെ മൂന്നു പ്രതികളെയും 12 ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍വിട്ടു. ഭഗവല്‍ സിങ്, ഭാര്യ ലൈല, ഷാഫി എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ടാണ് പ്രതികളെ ഈ മാസം 24 വരെ കസ്റ്റഡിയില്‍ വിട്ടത്.

കസ്റ്റഡി അപേക്ഷയില്‍ വലിയ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പൂര്‍ണമായും തള്ളി കേസിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവരേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണ് എന്നതടക്കമുള്ള പ്രോസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
Aster mims 04/11/2022

Remanded | ഇലന്തൂര്‍ നരബലിക്കേസിലെ മൂന്നു പ്രതികളെയും 24 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; അഡ്വ. ആളൂരിന് കോടതിയുടെ താക്കീത്

കേസിലെ ഒന്നാംപ്രതിയായ ശാഫി കൊടുംകുറ്റവാളിയാണെന്നും വിശദമായി തന്നെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശാഫി പറയാന്‍ മടിക്കുകയാണെന്നും സൈബര്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ വിശദമായ ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. ഈ പശ്ചാത്തലമെല്ലാം കണക്കിലെടുത്താണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട 12 ദിവസത്തെയും കസ്റ്റഡി കോടതി അനുവദിച്ച് നല്‍കിയത്.

അതേസമയം, മനുഷ്യമാംസം ഭക്ഷിച്ചുവെന്ന ആരോപണം പ്രതികള്‍ നിഷേധിച്ചു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വരുമ്പോള്‍ കാക്കനാട് ജില്ലാ ജയില്‍ പരിസരത്തുവച്ച്, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മാംസം ഭക്ഷിച്ചില്ലെന്ന് പറഞ്ഞത്.

അതിനിടെ നരബലിക്കേസില്‍ പൊലീസിനെതിരെ കോടതിയില്‍ ആരോപണം ഉയര്‍ത്തി പ്രതികളുടെ അഭിഭാഷകന്‍ അഡ്വ. ആളൂര്‍. നരബലി നടത്തിയെന്നും മനുഷ്യമാംസം ഭക്ഷിച്ചെന്നും മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചതായാണ് പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. പ്രതികളെ മാപ്പു സാക്ഷിയാക്കാം എന്നു വാഗ്ദാനം നല്‍കി മറ്റുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതായും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

കൊല്ലപ്പെട്ട പത്മയെ തട്ടിക്കൊണ്ടുപോയതല്ല, അവര്‍ സ്വമേധയാ ശാഫിക്കൊപ്പം പോയാതാണെന്ന വാദവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ആളൂര്‍ ഉന്നയിച്ചു. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയിലല്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഈ വാദങ്ങള്‍ തള്ളിയാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചത്. മൂന്ന് പ്രതികളുടെയും മുഖം മറച്ചേ തെളിവെടുപ്പിന് കൊണ്ടു പോകാവൂ എന്ന നിബന്ധന മാത്രമാണ് കോടതി മുന്നോട്ടു വച്ചത്. 

ഇതിനിടെ പ്രതിഭാഗം അഭിഭാഷകന്‍ ആളൂരിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ എല്ലാ ദിവസവും കാണാന്‍ അനുവദിക്കണമെന്ന ആളൂരിന്റെ ആവശ്യമാണ് കോടതിയെ പ്രകോപിപ്പിച്ചത്. കോടതിക്ക് മേല്‍ അഭിഭാഷകന്‍ നിര്‍ദേശം വയ്ക്കേണ്ടെന്ന് കോടതി താക്കീത് നല്‍കുകയായിരുന്നു.

Keywords: Kerala ‘human sacrifice’ case: Three accused remanded to police custody for 12 days, Kochi, News, Police, Custody, Court, Criticism, Lawyer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script